സൗദിയിൽ ഇന്ന് ആശ്വാസം; 5,591 കോവിഡ് രോഗികളും 5,238 രോഗമുക്തിയും

ജിദ്ദ: സൗദിയിൽ ഇന്ന് ആശ്വാസം; ഇന്ന് 5,591 കോവിഡ് രോഗികളും 5,238 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,38,327 ഉം രോഗമുക്തരുടെ എണ്ണം 5,84,050 ഉം ആയി.

പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,914 ആയി. നിലവിൽ 45,363 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 540 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.49 ശതമാനവും മരണനിരക്ക് 1.39 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,476 ഉം ജിദ്ദയിൽ 551 ഉം മക്കയിൽ 295 ഉം ദമ്മാമിൽ 249 ഉം ഹുഫൂഫിൽ 213 ഉം മദീനയിൽ 190 ഉം അബഹയിൽ 115 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു.

സൗദി അറേബ്യയിൽ ഇതുവരെ 5,46,18,144 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,52,79,841 ആദ്യ ഡോസും 2,35,20,922 രണ്ടാം ഡോസും 58,17,381 ബൂസ്റ്റർ ഡോസുമാണ്.

Tags:    
News Summary - Saudi Arabia Covid 19 update 2022 january 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.