റിയാദ്​: സൗദി അറേബ്യയിൽ പുതിയ കോവിഡ്​ കേസുകൾ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ. ശനിയാഴ്​ച 643 പേർക്ക്​ മാത്രമാണ്​ രോഗം പുതുതായി സ്ഥിരീകരിച്ചത്​. ഇതോടെ ഇതുവരെ കോവിഡ്​ ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 325,050 ആയി. 903 പേർ പുതുതായി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 301,836 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക്​ 92.9 ശതമാനമായി​. 24 മണിക്കൂറിനിടെ രാജ്യത്ത്​ 27 മരണം റിപ്പോർട്ട്​ ചെയ്​തു. ഇതോടെ ആകെ മരണസംഖ്യ 4240 ആയി​.

നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,974 ആയി കുറഞ്ഞു​. ഇവരിൽ 1343 പേരുടെ നില ഗുരുതരമാണ്​. റിയാദ്​ 1, ജിദ്ദ 3, മക്ക 6, ഹാഇൽ 2, ബുറൈദ 1, അബഹ 5, ഹഫർ അൽബാത്വിൻ 1, തബൂക്ക്​ 1, ജീസാൻ 3, ബെയ്​ഷ്​ 1, സബ്​യ 1, അൽറസ്​ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. ശനിയാഴ്​ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ്, 69. ജിദ്ദ​​ 65, ഹുഫൂഫ്​ 51, ദമ്മാം​​ 45, മദീന​​​​ 35, റിയാദ്​ 35, ഖത്വീഫ്​​​​​ 26, മുബറസ്​ 23, യാംബു 21, ജീസാൻ 18, ഹാഇൽ 17 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,178 കോവിഡ്​ ടെസ്​റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്​റ്റുകളുടെ എണ്ണം 5,686,255 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1005, ജിദ്ദ 860, മക്ക 675, ഹുഫൂഫ്​ 230, ത്വാഇഫ്​ 180, മദീന 129, ദമ്മാം 121, ബുറൈദ 84, ജീസാൻ 75, തബൂക്ക്​ 64, അറാർ 60, അബഹ 65, മുബറസ്​ 59, ഹഫർ അൽബാത്വിൻ 57, ഹാഇൽ 55, മഹായിൽ 40, ഖത്വീഫ് 31, സബ്​യ 34, അൽബാഹ 33, സകാക 24, വാദി ദവാസിർ 23, അൽറസ്​ 23, ഖമീസ്​ മുശൈത്ത്​​ 22, ബീഷ​ 22, ബെയ്​ഷ്​ 23, അബൂ അരീഷ്​ 21, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 14, സാംത 12, നജ്​റാൻ 12, ഉനൈസ 11, അൽമജാരിദ 10, അൽഅർദ 7, റിജാൽ അൽമ 8, ഹുറൈംല 6, അൽനമാസ്​ 6, അഹദ്​ റുഫൈദ 6, ജുബൈൽ 5, സു​ൈലയിൽ 4, ദർബ്​ 4, ഖുൻഫുദ 4, ശഖ്​റ 4, അൽ-ജഫർ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, തുവാൽ 2, ഖുൽവ 1, ഖഹ്​മ 1, ശറൂറ 1, ദമാദ്​ 1, അൽഖൂസ്​ 1, തബർജൽ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.