സൗദി അറേബ്യയിൽ 643 പുതിയ കോവിഡ് കേസുകൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ. ശനിയാഴ്ച 643 പേർക്ക് മാത്രമാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 325,050 ആയി. 903 പേർ പുതുതായി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 301,836 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി. 24 മണിക്കൂറിനിടെ രാജ്യത്ത് 27 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4240 ആയി.
നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,974 ആയി കുറഞ്ഞു. ഇവരിൽ 1343 പേരുടെ നില ഗുരുതരമാണ്. റിയാദ് 1, ജിദ്ദ 3, മക്ക 6, ഹാഇൽ 2, ബുറൈദ 1, അബഹ 5, ഹഫർ അൽബാത്വിൻ 1, തബൂക്ക് 1, ജീസാൻ 3, ബെയ്ഷ് 1, സബ്യ 1, അൽറസ് 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ശനിയാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 69. ജിദ്ദ 65, ഹുഫൂഫ് 51, ദമ്മാം 45, മദീന 35, റിയാദ് 35, ഖത്വീഫ് 26, മുബറസ് 23, യാംബു 21, ജീസാൻ 18, ഹാഇൽ 17 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,178 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്റ്റുകളുടെ എണ്ണം 5,686,255 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1005, ജിദ്ദ 860, മക്ക 675, ഹുഫൂഫ് 230, ത്വാഇഫ് 180, മദീന 129, ദമ്മാം 121, ബുറൈദ 84, ജീസാൻ 75, തബൂക്ക് 64, അറാർ 60, അബഹ 65, മുബറസ് 59, ഹഫർ അൽബാത്വിൻ 57, ഹാഇൽ 55, മഹായിൽ 40, ഖത്വീഫ് 31, സബ്യ 34, അൽബാഹ 33, സകാക 24, വാദി ദവാസിർ 23, അൽറസ് 23, ഖമീസ് മുശൈത്ത് 22, ബീഷ 22, ബെയ്ഷ് 23, അബൂ അരീഷ് 21, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 14, സാംത 12, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, അൽഅർദ 7, റിജാൽ അൽമ 8, ഹുറൈംല 6, അൽനമാസ് 6, അഹദ് റുഫൈദ 6, ജുബൈൽ 5, സുൈലയിൽ 4, ദർബ് 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, തുവാൽ 2, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, ദമാദ് 1, അൽഖൂസ് 1, തബർജൽ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.