ജിദ്ദ: സൗദിയിൽ ഇന്ന് 5,873 പുതിയ കോവിഡ് രോഗികളും രണ്ട് മരണവും രേഖപ്പെടുത്തി. പുതുതായി 4,535 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,26,808 ഉം രോഗമുക്തരുടെ എണ്ണം 5,73,831 ഉം ആയി.
രാജ്യത്തെ ആകെ മരണം 8,910 ആയി. നിലവിൽ 44,067 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 454 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.54 ശതമാനവും മരണനിരക്ക് 1.42 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,911 ഉം ജിദ്ദയിൽ 723 ഉം മക്കയിൽ 384 ഉം ഹുഫൂഫിൽ 168 ഉം മദീനയിൽ 157 ഉം ത്വാഇഫിൽ 143 ഉം ദമ്മാമിൽ 135 ഉം അബഹയിൽ 134 ഉം ജിസാനിൽ 107 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,42,29,080 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,52,24,167 ആദ്യ ഡോസും 2,34,91,514 രണ്ടാം ഡോസും 55,13,399 ബൂസ്റ്റർ ഡോസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.