കോവിഡ്: സൗദിയിൽ ഇന്ന് 557 പുതിയ രോഗികളും 541 രോഗമുക്തിയും

ജിദ്ദ: സൗദിയിൽ 24 മണിക്കൂറിനിടെ 557 പുതിയ കോവിഡ് രോഗികളും 541 രോഗമുക്തിയും റിപ്പോർട്ട്​ ചെയ്തു. മൂന്ന്​ മരണവും റിപ്പോർട്ട്​ ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,64,249 ഉം രോഗമുക്തരുടെ എണ്ണം 7,48,571 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,134 ആയി. നിലവിൽ 6,544 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 81 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.95 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 148, റിയാദ്​ 124, മക്ക 55, ദമ്മാം 33, മദീന 32, ത്വാഇഫ്​ 27, ജീസാൻ 11, അബഹ 10, അൽബാഹ 9, ഹുഫൂഫ്​ 9, തബൂക്ക്​ 5, നജ്​റാൻ 5, യാംബു 5, ദഹ്​റാൻ 5.

Tags:    
News Summary - saudi arabia covid update 24 may 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.