റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 39 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3619 ആയി. പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. 1184 പേർക്ക് മാത്രമാണ് ശനിയാഴ്ച കോവിഡ് േപാസിറ്റീവായത്. 1374 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
ആകെ റിപ്പോർട്ട് ചെയ്ത 306370 കേസുകളിൽ 278441ഉം സുഖപ്പെട്ടു. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 90.9 ശതമാനത്തിലെത്തി. ചികിത്സയിൽ കഴിയുന്നവരുടെ 24310 പേരിൽ 1652 പേർക്ക് മാത്രമാണ് ഗുരുതരാവസ്ഥയുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ശനിയാഴ്ച റിയാദ് 2, ജിദ്ദ 4, മക്ക 3, ഹുഫൂഫ് 2, മദീന 2, ത്വാഇഫ് 2, മുബറസ് 2, ഖമീസ് മുശൈത്ത് 2, ബുറൈദ 3, അബഹ 2, ഹാഇൽ 4, തബൂക്ക് 1, മഹായിൽ 1, ബീഷ 1, അൽറസ് 1, സബ്യ 1, അറാർ 1, അൽനമാസ് 1, സകാക 1, അൽമജാരിദ 1, അൽബാഹ 2, അൽഖുവയ്യ 1, ദർബ് 1, അൽഅർദ 1 എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.
24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 91. സാംതയിൽ 73ഉം റിയാദിൽ 53ഉം ഹാഇലിൽ 50ഉം ജീസാനിൽ 49ഉം ബെയ്ഷിൽ 47ഉം മദീനയിൽ 38ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാജ്യത്ത് 59,120 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,622,637 ആയി.
റിയാദ് 909, ജിദ്ദ 773, മക്ക 617, ഹുഫൂഫ് 188, ത്വാഇഫ് 161, മദീന 127, ദമ്മാം 115, ബുറൈദ 69, തബൂക്ക് 57, അറാർ 48, ജീസാൻ 41, ഹഫർ അൽബാത്വിൻ 36, മുബറസ് 38, ഹാഇൽ 38, ഖത്വീഫ് 26, മഹായിൽ 27, സബ്യ 25, സകാക 21, അൽബാഹ 21, വാദി ദവാസിർ 20, അൽറസ് 19, ഖർജ് 17, ബെയ്ഷ് 16, അബഹ 16, ഖോബാർ 15, അൽഖുവയ്യ 15, ബീഷ 14, ഖമീസ് മുശൈത്ത് 12, അയൂൺ 11, അബൂഅരീഷ് 11, അൽമജാരിദ 10, നജ്റാൻ 10, ഉനൈസ 9, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സാംത 5, സുൈലയിൽ 4, അഹദ് റുഫൈദ 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, ദർബ് 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.