Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​: സൗദി അറേബ്യയിൽ 39 മരണം കൂടി
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദി...

കോവിഡ്​: സൗദി അറേബ്യയിൽ 39 മരണം കൂടി

text_fields
bookmark_border

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ 39 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3619 ആയി. പുതുതായി റിപ്പോർട്ട്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്​. 1184 പേർക്ക്​ മാത്രമാണ്​ ശനിയാഴ്​ച കോവിഡ് ​േ​പാസിറ്റീവായത്​. 1374 പേർ സുഖം പ്രാപിക്കുകയും ചെയ്​തു.

ആകെ റിപ്പോർട്ട്​ ചെയ്​ത 306370 കേസുകളിൽ 278441ഉം സുഖപ്പെട്ടു. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക്​ 90.9 ശതമാനത്തിലെത്തി. ചികിത്സയിൽ കഴിയുന്നവരുടെ 24310 പേരിൽ 1652 പേർക്ക്​ മാത്രമാണ്​ ഗുരുതരാവസ്ഥയുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ​ആരോഗ്യനില തൃപ്തികരമാണ്​.

ശനിയാഴ​്​ച റിയാദ്​ 2, ജിദ്ദ 4, മക്ക 3, ഹുഫൂഫ്​ 2, മദീന 2, ത്വാഇഫ്​ 2, മുബറസ്​ 2, ഖമീസ്​ മുശൈത്ത്​ 2, ബുറൈദ 3, അബഹ 2, ഹാഇൽ 4, തബൂക്ക്​ 1, മഹായിൽ 1, ബീഷ 1, അൽറസ്​ 1, സബ്​യ 1, അറാർ 1, അൽനമാസ്​ 1, സകാക 1, അൽമജാരിദ 1, അൽബാഹ 2, അൽഖുവയ്യ 1, ദർബ്​ 1, അൽഅർദ 1 എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​.

24 മണിക്കൂറിനിടെ മക്കയിലാണ്​​ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​, 91. സാംതയിൽ 73ഉം റിയാദിൽ 53ഉം ഹാഇലിൽ 50ഉം ജീസാനിൽ 49ഉം ബെയ്​ഷിൽ 47ഉം മദീനയിൽ 38ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. വെള്ളിയാഴ്​ച രാജ്യത്ത്​ 59,120 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 4,622,637 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 909, ജിദ്ദ 773, മക്ക 617, ഹുഫൂഫ്​ 188, ത്വാഇഫ്​ 161, മദീന 127, ദമ്മാം 115, ബുറൈദ 69, തബൂക്ക്​ 57, അറാർ 48, ജീസാൻ 41, ഹഫർ അൽബാത്വിൻ 36, മുബറസ്​ 38, ഹാഇൽ 38, ഖത്വീഫ് 26, മഹായിൽ 27, സബ്​യ 25, സകാക 21, അൽബാഹ 21, വാദി ദവാസിർ 20, അൽറസ്​ 19, ഖർജ്​ 17, ബെയ്​ഷ്​ 16, അബഹ 16, ഖോബാർ 15, ​ അൽഖുവയ്യ 15, ബീഷ​ 14, ഖമീസ്​ മുശൈത്ത്​​ 12, അയൂൺ 11, അബൂഅരീഷ്​ 11, അൽമജാരിദ 10, നജ്​റാൻ 10, ഉനൈസ 9, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ്​ 5, സാംത 5, സു​ൈലയിൽ 4, അഹദ്​ റുഫൈദ 4, നാരിയ 3, ഖുൻഫുദ 3, ശഖ്​റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, ദർബ്​ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത്​ 1, ഖൈസൂമ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacovid updates​Covid 19
Next Story