കോവിഡ്​: സൗദി അറേബ്യയിൽ ഇന്ന്​ 42 മരണം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ തിങ്കളാഴ്​ച 42 പേർ മരിച്ചു. 1175 പേർക്ക്​​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. 2745 രോഗികൾ സുഖം പ്രാപിച്ചു.​​

ആകെ റിപ്പോർട്ട്​ ചെയ്​ത 308654 കോവിഡ്​ കേസുകളിൽ 282888ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക്​ 91.7 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതിൽ 1635 പേരുടെ​ നില​ ഗുരുതരമാണ്​​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ​ ആരോഗ്യനില തൃപ്തികരമാണ്​.

ആകെ മരണസംഖ്യ 3691 ആയി ഉയർന്നു. റിയാദ്​ 3, ജിദ്ദ 9, മക്ക 1, ഹുഫൂഫ്​ 3, ത്വാഇഫ്​ 3, മുബറസ്​ 1, ഖമീസ്​ മുശൈത്ത്​ 1, ബുറൈദ 4, ഹാഇൽ 3, ഹഫർ ആൽബാത്വിൻ 2, നജ്​റാൻ 1, തബൂക്ക്​ 1, മഹായിൽ 1, ബീഷ 3, അബൂ അരീഷ്​ 2, അറാർ 1, സാറാത്​ ഉബൈദ 1, അൽബാഹ 1, അൽഖുവയ്യ 1 എന്നിവിടങ്ങളിലാണ്​ തിങ്കളാഴ്​ച മരണം സംഭവിച്ചത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ്​​ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​, 84. ഹാഇലിൽ 60ഉം ജിദ്ദയിൽ 58ഉം സബ്​യയിൽ 53ഉം മദീനയിൽ 51ഉം അബൂ അരീഷിൽ 48ഉം ബെയ്​ഷിൽ 37ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. തിങ്കളാഴ്​ച രാജ്യത്ത്​ 58,535 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 4,733,485 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 916, ജിദ്ദ 786, മക്ക 619, ഹുഫൂഫ്​ 194, ത്വാഇഫ്​ 166, മദീന 127, ദമ്മാം 115, ബുറൈദ 74, തബൂക്ക്​ 59, അറാർ 50, ജീസാൻ 41, ഹഫർ അൽബാത്വിൻ 39, മുബറസ്​ 40, ഹാഇൽ 44, മഹായിൽ 29, ഖത്വീഫ് 27, സബ്​യ 26, അൽബാഹ 22, സകാക 21, വാദി ദവാസിർ 20, അൽറസ്​ 19, ഖമീസ്​ മുശൈത്ത്​​ 18, അബഹ 17, ഖർജ്​ 17, ബീഷ​ 17, ബെയ്​ഷ്​ 16, അൽഖുവയ്യ 16, ഖോബാർ 15, ​അബൂഅരീഷ്​ 13, അയൂൺ 11, നജ്​റാൻ 11, അൽമജാരിദ 10, ഉനൈസ 10, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ്​ 5, സാംത 5, സു​ൈലയിൽ 4, അഹദ്​ റുഫൈദ 4, നാരിയ 3, ഖുൻഫുദ 3, ശഖ്​റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, ദർബ്​ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത്​ 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത്​ ഉബൈദ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.