കോവിഡ്: സൗദി അറേബ്യയിൽ ഇന്ന് 42 മരണം
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് തിങ്കളാഴ്ച 42 പേർ മരിച്ചു. 1175 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 2745 രോഗികൾ സുഖം പ്രാപിച്ചു.
ആകെ റിപ്പോർട്ട് ചെയ്ത 308654 കോവിഡ് കേസുകളിൽ 282888ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.7 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതിൽ 1635 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ആകെ മരണസംഖ്യ 3691 ആയി ഉയർന്നു. റിയാദ് 3, ജിദ്ദ 9, മക്ക 1, ഹുഫൂഫ് 3, ത്വാഇഫ് 3, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 4, ഹാഇൽ 3, ഹഫർ ആൽബാത്വിൻ 2, നജ്റാൻ 1, തബൂക്ക് 1, മഹായിൽ 1, ബീഷ 3, അബൂ അരീഷ് 2, അറാർ 1, സാറാത് ഉബൈദ 1, അൽബാഹ 1, അൽഖുവയ്യ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 84. ഹാഇലിൽ 60ഉം ജിദ്ദയിൽ 58ഉം സബ്യയിൽ 53ഉം മദീനയിൽ 51ഉം അബൂ അരീഷിൽ 48ഉം ബെയ്ഷിൽ 37ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാജ്യത്ത് 58,535 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,733,485 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 916, ജിദ്ദ 786, മക്ക 619, ഹുഫൂഫ് 194, ത്വാഇഫ് 166, മദീന 127, ദമ്മാം 115, ബുറൈദ 74, തബൂക്ക് 59, അറാർ 50, ജീസാൻ 41, ഹഫർ അൽബാത്വിൻ 39, മുബറസ് 40, ഹാഇൽ 44, മഹായിൽ 29, ഖത്വീഫ് 27, സബ്യ 26, അൽബാഹ 22, സകാക 21, വാദി ദവാസിർ 20, അൽറസ് 19, ഖമീസ് മുശൈത്ത് 18, അബഹ 17, ഖർജ് 17, ബീഷ 17, ബെയ്ഷ് 16, അൽഖുവയ്യ 16, ഖോബാർ 15, അബൂഅരീഷ് 13, അയൂൺ 11, നജ്റാൻ 11, അൽമജാരിദ 10, ഉനൈസ 10, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സാംത 5, സുൈലയിൽ 4, അഹദ് റുഫൈദ 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, ദർബ് 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.