ഹൃദയാഘാതം; ആലുവ സ്വദേശി ജിദ്ദയിൽ മരിച്ചു 

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് ആലുവ സ്വദേശി ജിദ്ദയിൽ മരിച്ചു. പാനായിക്കുളം മേത്താനം പള്ളിമുറ്റത്ത് അബ്ദുൽ റഹ്മാൻ (58) ആണ് മരിച്ചത്. കോവിഡ് രോഗലക്ഷണങ്ങളുമായി രണ്ടാഴ്‌ചകൾക്കുമുമ്പ് ജിദ്ദ ഇബ്നുസീന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് നാല് ദിവസങ്ങൾക്കു മുമ്പ് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടക്കാണ് മരണം സംഭവിച്ചത്. സനാഇയ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: റംല. മക്കൾ: റഹീന ഇഖ്ബാൽ, ഫാത്തിമ ഷാജഹാൻ, മെഹറുന്നിസ മുനീർ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി വെൽഫെയർ വിഭാഗം അംഗങ്ങൾ അറിയിച്ചു.

Tags:    
News Summary - Saudi arabia death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.