ബുറൈദ: കഴിഞ്ഞ ആറുവർഷത്തിനിടെ സൗദി അറേബ്യ ആതിഥേയത്വം വഹിച്ചത് 15 രാജ്യാന്തര ഉച്ചകോടികൾക്ക്. ഹ്രസ്വ കാലയളവിൽ ഇത്രയും ഉച്ചകോടികൾക്ക് കാർമികത്വം വഹിച്ചത് രാജ്യചരിത്രത്തിൽ ആദ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
അഞ്ച് ഗൾഫ് ഉച്ചകോടികൾ, രണ്ട് അറബ് ഉച്ചകോടികൾ, മൂന്ന് ഇസ്ലാമിക ഉച്ചകോടികൾ, അഞ്ച് സൗദി-അമേരിക്കൻ ഉച്ചകോടികൾ എന്നിവയുൾപ്പെടെ 15 ഓളം അറബ്, അന്താരാഷ്ട്ര സമ്മേളനങ്ങൾക്കാണ് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചത്.
2017 മേയ് മാസത്തിൽ നടന്ന അറബ് ഇസ്ലാമിക് അമേരിക്കൻ ഉച്ചകോടി, സൗദി അമേരിക്കൻ ഉച്ചകോടി, 2018 ഏപ്രിലിൽ ദഹ്റാനിൽ നടന്ന അറബ് ഉച്ചകോടി, ഇതേവർഷം ഡിസംബറിൽ റിയാദിൽ നടന്ന 39ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി, 2019ൽ റിയാദിൽ നടന്ന അസാധാരണ ഉച്ചകോടി, ഇതേവർഷം മേയ് മാസത്തിൽ പുണ്യനഗരമായ മക്കയിൽ നടന്ന 14ാമത് ഇസ്ലാമിക ഉച്ചകോടി, 2019 ഡിസംബർ 10 ന് റിയാദിൽ നടന്ന ജി.സി.സി രാഷ്ട്രങ്ങളുടെ 40ാമത് ഉച്ചകോടി, 2020 നവംബർ 21, 22 തീയതികളിൽ റിയാദിൽ നടന്ന ജി-20 ഉച്ചകോടി, 2021 ഡിസംബർ 18ന് റിയാദിൽ നടന്ന ആറംഗ ഗൾഫ് സഹകരണ കൗൺസിലിന്റെ 42ാമത് ഉച്ചകോടി, ഈ മാസം 15, 16 തീയതികളിൽ ജിദ്ദയിൽ നടന്ന ഉച്ചകോടി എന്നിവയെല്ലാം തന്നെ സൗദി അറേബ്യ ആതിഥ്യം വഹിച്ചവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.