റിയാദ്​ ലക്ഷ്യമാക്കി ഹൂതി മിസൈൽ; ആകാശത്തുവെച്ച്​ തകർത്തു

റിയാദ്: സൗദി തലസ്ഥാന നഗരി ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ വിക്ഷേപിച്ച ബാലിസ്​റ്റിക്​ മിസൈല്‍ തകര്‍ത്തു. നഗരത്തി​​​െൻറ വടക്കുഭാഗത്ത് ആകാശത്തുവെച്ചാണ് പാട്രിയറ്റ് മിസൈല്‍ ഉപയോഗിച്ച് വിജയകരമായി തകര്‍ത്തത്.  

ശനിയാഴ്ച രാത്രി എട്ടിനാണ്​ സംഭവം. റിയാദിന്​ വടക്കുഭാഗത്ത് വന്‍ സ്ഫോടനം കേട്ടതായും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാദ് കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന വടക്കുഭാഗത്താണ് സംഭവം നടന്നതെങ്കിലും വിമാനത്താവളം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്ന്​ ‘അല്‍അറബിയ്യ’ റിപ്പോര്‍ട്ട് ചെയ്തു.

500 കിലോമീറ്ററിലേ​െറ പിന്നിട്ടാണ്​ ‘ബുർകാൻ 2^എച്ച്​’ മിസൈൽ റിയാദിന്​ മുകളിലെത്തിയത്​. കിങ് ഖാലിദ് വിമാനത്താവളത്തിന്​ സമീപം പുക കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനത്താവളം ലക്ഷ്യമിട്ടാണ്​ മിസൈൽ വിക്ഷേപിച്ചതെന്ന്​ ഹൂതികളുമായി ബന്ധമുള്ള ടി.വി ചാനൽ റി​പ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Saudi Arabia intercepts ballistic missile over capital-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.