മസൂദ് ബാലരാമപുരം, റജിയ വീരാൻ

മസൂദ് ബാലരാമപുരം, റജിയ വീരാൻ എന്നിവർക്ക് ടി.എസ്.എസ് പ്രതിഭ പുരസ്‌കാരങ്ങൾ

ജിദ്ദ: വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് ജിദ്ദയിലെ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ഏർപ്പെടുത്തിയ പ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജീവകാരുണ്യരംഗത്തെ സേവനത്തിനുള്ള നാസർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് മസൂദ് ബാലരാമപുരം, കലാ, സാഹിത്യരംഗത്തെ മികവിനുള്ള മഹേഷ്‌ വേലായുധൻ സ്മാരക പുരസ്ക്കാരം റജിയ വീരാൻ എന്നിവർക്കാണ് സമ്മാനിക്കുക. അനന്തോത്സവം 2025 എന്ന പേരിൽ 2025 ജനുവരി 17ന് വെള്ളിയാഴ്ച ലയാലി അൽ നൂർ ഹാളിൽ നടക്കുന്ന ടി.എസ്.എസിന്റെ 20-മത് വാർഷികാഘോഷ പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ടി.എസ്.എസ് ഭാരവാഹികൾ അറിയിച്ചു

Tags:    
News Summary - TSS Pratibha Awards to Masood Balaramapuram and Rajiya Veeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.