ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സെപ്തംബർ 30 വരെ നീട്ടുമെന്ന് സൗദി ജവാസാത്ത്

ജിദ്ദ: ഇന്ത്യ അടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി സെപ്തംബർ 30 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിനൽകിയിരുന്നു. പിന്നീട് രേഖകളുടെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആരുടേയും രേഖകൾ പുതുക്കി നൽകിയിരുന്നില്ല. ഇതാണിപ്പോൾ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിയിരിക്കുന്നത്.

യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക.

രേഖകൾ പുതുക്കാനായി ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കി നൽകുമെന്നും സൗദി ജവാസാത്ത് അറിയിച്ചു.

Tags:    
News Summary - Saudi Arabia offers free visit visa extension for people of countries facing travel ban due to covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.