സൗദിയിൽ 1966 പേർക്ക്​ പുതുതായി കോവിഡ്​; 1288 പേർ കൂടി സുഖം പ്രാപിച്ചു

റിയാദ്​: സൗദി അറേബ്യയിൽ പുതുതായി 1966 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. അതെസമയം 24 മണിക്കൂറിനുള്ളിൽ 1288 പേർ കൂടി സുഖം പ്രാപിച്ചു. ആകെ കോവിഡ്​  ബാധിതരുടെ എണ്ണം 41014 ആയപ്പോൾ അതിൽ രോഗമുക്തരുടെ ആകെ എണ്ണം 12737 ആയി വർധിച്ചു.

തിങ്കളാഴ്​ച ഒമ്പത്​ പേരാണ്​ മരിച്ചത്​. രണ്ട്​ സൗദി പൗരന്മാരും ബാക്കി  വിവിധ രാജ്യക്കാരുമാണ്​. രണ്ടുപേർ വീതം മക്ക, മദീന എന്നിവിടങ്ങളിലും നാലുപേർ ജിദ്ദയിലും ഒരാൾ ത്വാഇഫിലുമാണ്​ മരിച്ചത്​. ത്വാഇഫിൽ ഇതാദ്യമായാണ്​ മരണം  രേഖപ്പെടുത്തുന്നത്​. 27നും 86നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​.

ചികിത്സയിൽ കഴിയുന്ന 28022 ആളുകളിൽ 149 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ  വിഭാഗത്തിലാണ്​. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ സ്വദേശികളുടെ എണ്ണം ഉയരുന്നു. പുതിയ രോഗികളിൽ സൗദി പൗരന്മാരുടെ എണ്ണം 38 ശതമാനമായി. കഴിഞ്ഞ  ദിവസം ഇത്​ 35 ശതമാനമായിരുന്നു. എന്നാൽ അതിന്​ മുമ്പ്​ പല​േപ്പാഴും 20ശതമാനത്തിനും താഴെയായിരുന്നു. പുതിയ രോഗികളിൽ 78 ശതമാനം പുരുഷന്മാരും 22 ശതമാനം  സ്​ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏഴ്​​​​ ശതമാനം കുട്ടികളും നാല്​​​​​​​​​ ശതമാനം  കൗമാരക്കാരും 89 ശതമാനം മുതിർന്നവരുമാണ്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 467,369 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. രോഗം പടർന്ന രാജ്യത്തെ ചെറുതും  വലുതുമായ നഗരങ്ങളുടെ എണ്ണം 118 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 25ാം ദിവസത്തിലേക്ക്​ കടന്നു.  

വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന  റാൻഡം ടെസ്​റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ ജിദ്ദയിലെ മരണസംഖ്യ 73 ആയി. മക്കയിൽ 106ഉം മദീനയിൽ 39ഉം റിയാദിൽ 15ഉം ആണ്​. 

പുതിയ രോഗികൾ: റിയാദ്​ 520, മക്ക 343, മദീന 257, ജിദ്ദ 236, ഹുഫൂഫ്​ 137, ദമ്മാം 95, ത്വാഇഫ്​ 71, ഖോബാർ 60, ജുബൈൽ 49, ഹദ്ദ 39, ദറഇയ 25, ഖത്വീഫ്​ 23, അൽമജാരിദ 15, ബുറൈദ  15, തബൂക്ക്​ 10, ഹാഇൽ 10, യാംബു 9, ദഹ്​റാൻ 8, ഖമീസ്​ മുശൈത്് 5, സഫ്​വ 5, നാരിയ 3, ഉനൈസ 2, ബേയ്​ഷ്​ 2, തുറൈബാൻ 2, അൽഖർജ്​ 2, അബഹ 1, മഹായിൽ 1,  റാസതനൂറ 1, മിദ്​നബ്​ 1, അൽസുഹൻ 1, അൽഖുറുമ 1, ഖുൽവ 1, സബ്​യ 1, ഹഫർ അൽബാത്വിൻ 1, ഖുൻഫുദ 1, നജ്​റാൻ 1, ദൂമത്​ അൽജൻഡൽ 1, മൻഫത്​ അൽഹദീദ  1, ജദീദ അറാർ 1, മുസാഹ്​മിയ 1, സുൽഫി 1

മരണസംഖ്യ: മക്ക 106, ജിദ്ദ 73, മദീന 39, റിയാദ്​ 15, ഹുഫൂഫ്​ 4, ദമ്മാം 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1,  തബൂക്ക്​ 1, ത്വാഇഫ്​ 1

Tags:    
News Summary - Saudi Arabia Reports 1966 New Covid 19 Cases -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.