റിയാദ്: സൗദിയിൽ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളൂടെ സ്വകാര്യവത്ക്കരണ നീക്കത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 10 പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകര്യവത്ക്കരണത്തിന് 2017ൽ രൂപവത്കരിച്ച സമിതിയുടെ നിർദേശങ്ങളാണ് ചൊവ്വാഴ്ച്ച ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്.
രണ്ട് വർഷം മുമ്പ് തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഊർജ-വ്യവസായം, ജല-ം കൃഷി -പരിസ്ഥിതി, തൊഴിൽ, ഹജ്ജ് -ഉംറ, ടെലി കമ്യൂണിക്കേഷൻ, ഭാവന നിർമാണം, തദ്ദേശഭരണം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് സ്വകാര്യവത്കരണ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വിദ്യാഭാസത്തിന് കീഴിൽ മന്ത്രാലയത്തിെൻറ സ്വകാര്യവത്ക്കരണത്തിന് പുറമെ നിലവിലുള്ള സർക്കാർ സർവകലാശാലകൾ, വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും സ്വകാര്യ മേഖലക്ക് കൈമാറും.
സിവിൽ ഏവിയേഷൻ, പൊതുഗതാഗതം, തുറമുഖങ്ങൾ, സൗദി എയർലൈൻസ്, സൗദി റെയിൽവേ എന്നിവയുടെ സ്വകര്യവത്കരണമാണ് നടക്കുക. ടെലി കമ്യൂണിക്കേഷൻ മേഖലയിൽ സൗദി പോസ്റ്റ് ഉൾപ്പെടയുള്ള സ്ഥാപനങ്ങൾ സ്വകര്യ മേഖലക്ക് കൈമാറും. ഊർജ രംഗത്ത് ജുബൈൽ, യാംബു റോയൽ കമീഷൻ, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കാസ്റ്റ്), കിങ് അബ്ദുല്ല സിറ്റി ഫോർ റിനോവബിൾ എനർജി, വ്യവസായ നഗരങ്ങൾ എന്നിവയും സ്വകര്യവത്ക്കരണ പട്ടികയിലുണ്ട്.
ഉപ്പുജല ശുദ്ധീകരണ പ്ലാൻറുകൾ, നാഷനൽ വാട്ടർ കമ്പനി തുടങ്ങിയവയാണ് ജല-കൃഷി മന്താലയത്തിന് കീഴിൽ സ്വകര്യവത്ക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതത് വകുപ്പുകളുടെ മന്ത്രിമാർക്ക് പുറമെ ധനകാര്യ മന്ത്രി, സ്വകാര്യവത്കരണ സഭാ പ്രതിനിധി എന്നിവരും അടങ്ങിയ സമിതിയാണ് സ്വകാര്യവത് കരണത്തെ കുറിച്ച് പഠിക്കാൻ രണ്ട് വർഷം മുമ്പ് രൂപവത്കരിച്ചത്. ഈ സമിതിയുടെ നിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കുമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.