Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊതുമേഖലയുടെ...

പൊതുമേഖലയുടെ സ്വകാര്യവത്​കരണത്തിന്​ സൗദി മന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border
പൊതുമേഖലയുടെ സ്വകാര്യവത്​കരണത്തിന്​ സൗദി മന്ത്രിസഭയുടെ അംഗീകാരം
cancel
camera_alt

സൗദി ഭരണാധികാരി സൽമാൻ രാജാവ്​ ചൊവ്വാഴ്​ച ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു

റിയാദ്: സൗദിയിൽ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളൂടെ സ്വകാര്യവത്ക്കരണ നീക്കത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 10 പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകര്യവത്ക്കരണത്തിന് 2017ൽ രൂപവത്​കരിച്ച സമിതിയുടെ നിർദേശങ്ങളാണ്​​ ചൊവ്വാഴ്ച്ച ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്.

രണ്ട് വർഷം മുമ്പ് തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഊർജ-വ്യവസായം, ജല-ം കൃഷി -പരിസ്ഥിതി, തൊഴിൽ, ഹജ്ജ് -ഉംറ, ടെലി കമ്യൂണിക്കേഷൻ, ഭാവന നിർമാണം, തദ്ദേശഭരണം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് സ്വകാര്യവത്കരണ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വിദ്യാഭാസത്തിന് കീഴിൽ മന്ത്രാലയത്തിെൻറ സ്വകാര്യവത്ക്കരണത്തിന് പുറമെ നിലവിലുള്ള സർക്കാർ സർവകലാശാലകൾ, വൊക്കേഷണൽ ട്രെയിനിങ് ഇൻസ്​റ്റിറ്റ്യൂട്ട് എന്നിവയും സ്വകാര്യ മേഖലക്ക് കൈമാറും.


സിവിൽ ഏവിയേഷൻ, പൊതുഗതാഗതം, തുറമുഖങ്ങൾ, സൗദി എയർലൈൻസ്, സൗദി റെയിൽവേ എന്നിവയുടെ സ്വകര്യവത്കരണമാണ് നടക്കുക. ടെലി കമ്യൂണിക്കേഷൻ മേഖലയിൽ സൗദി പോസ്​റ്റ്​ ഉൾപ്പെടയുള്ള സ്ഥാപനങ്ങൾ സ്വകര്യ മേഖലക്ക് കൈമാറും. ഊർജ രംഗത്ത് ജുബൈൽ, യാംബു റോയൽ കമീഷൻ, കിങ്​ അബ്​ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കാസ്​റ്റ്​), കിങ്​ അബ്​ദുല്ല സിറ്റി ഫോർ റിനോവബിൾ എനർജി, വ്യവസായ നഗരങ്ങൾ എന്നിവയും സ്വകര്യവത്ക്കരണ പട്ടികയിലുണ്ട്.

ഉപ്പുജല ശുദ്ധീകരണ പ്ലാൻറുകൾ, നാഷനൽ വാട്ടർ കമ്പനി തുടങ്ങിയവയാണ് ജല-കൃഷി മന്താലയത്തിന് കീഴിൽ സ്വകര്യവത്ക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതത്​ വകുപ്പുകളുടെ മന്ത്രിമാർക്ക്​ പുറമെ ധനകാര്യ മന്ത്രി, സ്വകാര്യവത്കരണ സഭാ പ്രതിനിധി എന്നിവരും അടങ്ങിയ സമിതിയാണ് സ്വകാര്യവത്​ കരണത്തെ കുറിച്ച്​ പഠിക്കാൻ രണ്ട് വർഷം മുമ്പ് രൂപവത്​കരിച്ചത്. ഈ സമിതിയുടെ നിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കുമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaprivatisationgulfnewsSalman bin Abdulaziz Al Saud
Next Story