സൗദിയിൽ 364 പേർക്ക്​ കൂടി പുതുതായി കോവിഡ്​

റിയാദ്​: സൗദി അറേബ്യയിൽ 364 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തിൽ തന്നെയാണ് പുതിയ രോഗികളിൽ പകുതിയും. രാജ്യത്താകെ 274 രോഗികൾ സുഖം പ്രാപിച്ചു​. രാജ്യത്ത്​ വിവിധയിടങ്ങളിലായി അഞ്ച്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371720 ആയി.

ഇതിൽ 362642 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6420 ആയി. 2558 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 437 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനം ആയി.

മരണനിരക്ക്​ 1.7 ശതമാനമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കൊവിഡ്​ കേസുകൾ: റിയാദ്​ 176, കിഴക്കൻ പ്രവിശ്യ 85, മക്ക 43, അസീർ 11, അൽഖസീം 9, മദീന 7, ജീസാൻ 4, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ്​ 3, നജ്​റാൻ 3, തബൂക്ക്​ 3.

Tags:    
News Summary - saudi covid 11-2-21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.