സൗദിയിൽ 364 പേർക്ക് കൂടി പുതുതായി കോവിഡ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ 364 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തിൽ തന്നെയാണ് പുതിയ രോഗികളിൽ പകുതിയും. രാജ്യത്താകെ 274 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371720 ആയി.
ഇതിൽ 362642 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6420 ആയി. 2558 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 437 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി.
മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 176, കിഴക്കൻ പ്രവിശ്യ 85, മക്ക 43, അസീർ 11, അൽഖസീം 9, മദീന 7, ജീസാൻ 4, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ് 3, നജ്റാൻ 3, തബൂക്ക് 3.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.