റിയാദ്​: സൗദി അറേബ്യയിൽ ബുധനാഴ്​ച കോവിഡ്​ ബാധിച്ച്​ 24 പേർ മരിച്ചു. പുതുതായി 468 പോസിറ്റീവ്​ കേസുകൾ​ രജിസ്​റ്റർ ചെയ്​തു​. 596 രോഗികൾ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 337,711 പോസിറ്റീവ്​ കേസുകളിൽ 323208 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4947 ആയി ഉയർന്നു.

രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 9556 പേരാണ്​. അതിൽ 913 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.8 ശതമാനമായി. മരണനിരക്ക്​ 1.5 ശതമാനമായും ഉയർന്നു​. ജിദ്ദ 4, മക്ക 4, ഹുഫൂഫ്​ 1, ഖമീസ്​ മുത്തൈ്​ 1, ഹാഇൽ 1, ബുറൈദ 1, അബഹ 3, ഹഫർ അൽബാത്വിൻ 1, നജ്​റാൻ 1, തബൂക്ക്​ 1, ജീസാൻ 1, അബൂ അരീഷ്​ 1, അൽറസ്​ 1, അയൂൺ 1, അഹദ്​ മസറ 1, റഫ്​ഹ 1 എന്നിവിടങ്ങളിലാണ് ബുധനാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 71. മക്ക 53, യാംബു​ 31, ഹുഫൂഫ്​ 29, റിയാദ്​ 25, ഖമീസ്​ മുശൈത്ത്​ 17, മുബറസ്​​​ 15, ദമ്മാം 15, ജീസാൻ​ 15, സാറാത്​ അബീദ 12, ഹാഇൽ 12, അബഹ 11, ജുബൈൽ​ 10, ഖത്വീഫ്​ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്​ച 52,184 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,828,117 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1098, ജിദ്ദ 979, മക്ക 768, ഹുഫൂഫ്​ 258, ത്വാഇഫ്​ 209, ദമ്മാം 140, മദീന 134, അബഹ 128, ജീസാൻ 117, ബുറൈദ 106, മുബറസ്​ 77, ഹാഇൽ 74, ഹഫർ അൽബാത്വിൻ 73, തബൂക്ക്​ 72, അറാർ 64, സബ്​യ 46, മഹായിൽ 43, അൽബാഹ 40, അബൂ അരീഷ്​ 35, ഖത്വീഫ് 34, ഖമീസ്​ മുശൈത്ത്​​ 30, അൽറസ്​ 28, സകാക 27, ബീഷ​ 27, നജ്​റാൻ 27, ബെയ്​ഷ്​ 26, വാദി ദവാസിർ 23, ഖർജ്​ 20, സാംത 19, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, റഫ്​ഹ 9, അൽനമാസ്​ 8, അൽഅർദ 7, ജുബൈൽ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, അഹദ്​ മസറ 6, അൽ-ജഫർ 5, ദമദ്​ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, അബ്​ഖൈഖ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.