സൗദിയിൽ ഇന്ന് 24 കോവിഡ് മരണം
text_fieldsറിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ച കോവിഡ് ബാധിച്ച് 24 പേർ മരിച്ചു. പുതുതായി 468 പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തു. 596 രോഗികൾ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 337,711 പോസിറ്റീവ് കേസുകളിൽ 323208 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4947 ആയി ഉയർന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9556 പേരാണ്. അതിൽ 913 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.8 ശതമാനമായി. മരണനിരക്ക് 1.5 ശതമാനമായും ഉയർന്നു. ജിദ്ദ 4, മക്ക 4, ഹുഫൂഫ് 1, ഖമീസ് മുത്തൈ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 3, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, തബൂക്ക് 1, ജീസാൻ 1, അബൂ അരീഷ് 1, അൽറസ് 1, അയൂൺ 1, അഹദ് മസറ 1, റഫ്ഹ 1 എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 71. മക്ക 53, യാംബു 31, ഹുഫൂഫ് 29, റിയാദ് 25, ഖമീസ് മുശൈത്ത് 17, മുബറസ് 15, ദമ്മാം 15, ജീസാൻ 15, സാറാത് അബീദ 12, ഹാഇൽ 12, അബഹ 11, ജുബൈൽ 10, ഖത്വീഫ് 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്ച 52,184 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,828,117 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1098, ജിദ്ദ 979, മക്ക 768, ഹുഫൂഫ് 258, ത്വാഇഫ് 209, ദമ്മാം 140, മദീന 134, അബഹ 128, ജീസാൻ 117, ബുറൈദ 106, മുബറസ് 77, ഹാഇൽ 74, ഹഫർ അൽബാത്വിൻ 73, തബൂക്ക് 72, അറാർ 64, സബ്യ 46, മഹായിൽ 43, അൽബാഹ 40, അബൂ അരീഷ് 35, ഖത്വീഫ് 34, ഖമീസ് മുശൈത്ത് 30, അൽറസ് 28, സകാക 27, ബീഷ 27, നജ്റാൻ 27, ബെയ്ഷ് 26, വാദി ദവാസിർ 23, ഖർജ് 20, സാംത 19, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, റഫ്ഹ 9, അൽനമാസ് 8, അൽഅർദ 7, ജുബൈൽ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, അഹദ് മസറ 6, അൽ-ജഫർ 5, ദമദ് 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, അബ്ഖൈഖ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, തുറൈഫ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.