കോവിഡ്: സൗദിയിൽ ഇന്ന് പുതിയ രോഗികൾ 2,000ൽ താഴെ; 3,372 പേർ രോഗമുക്തി നേടി

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികൾ 2,000ൽ താഴെയെത്തി. പുതുതായി 1,982 കോവിഡ് രോഗികളും 3,372 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,32,596 ഉം രോഗമുക്തരുടെ എണ്ണം 6,98,842 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,975 ആയി.

നിലവിൽ 24,779 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,010 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.39 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 617, ദമ്മാം 141, ജിദ്ദ 119, ഹുഫൂഫ് 74, മദീന 47, ഹാഇൽ 43, മക്ക 41.

സൗദി അറേബ്യയിൽ ഇതുവരെ 5,96,71,676 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,57,93,844 ആദ്യ ഡോസും 2,39,66,064 രണ്ടാം ഡോസും 99,11,768 ബൂസ്റ്റർ ഡോസുമാണ്.

Tags:    
News Summary - saudi covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.