റിയാദ്: സൗദിയിൽ ബുധനാഴ്ചയും വളരെ ആശ്വാസം നൽകുന്ന കോവിഡ് കണക്കുകൾ. പുതിയ കേസുകളുടെ കാര്യത്തിൽ തുടർച്ചയായ കുറവാണ് കാണിക്കുന്നത്. 816 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 996 പേർ സുഖം പ്രാപിച്ചു. 27 പേർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി മരണത്തിന് കീഴടങ്ങി.
രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,17,486 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,92,510 ഉം ആയി. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3956 ആയി ഉയർന്നു.
നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 21,020 ആണ്. ഇവരിൽ 1523 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമായി. മരണനിരക്ക് 1.2 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.