Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദി അറേബ്യയിൽ...

കോവിഡ്: സൗദി അറേബ്യയിൽ 816 പുതിയ കേസുകളും 27 മരണവും

text_fields
bookmark_border
കോവിഡ്: സൗദി അറേബ്യയിൽ 816 പുതിയ കേസുകളും 27 മരണവും
cancel

റിയാദ്​: സൗദിയിൽ ബുധനാഴ്​ചയും വളരെ ആശ്വാസം നൽകുന്ന കോവിഡ്​ കണക്കുകൾ​. പുതിയ കേസുകളുടെ കാര്യത്തിൽ തുടർച്ചയായ കുറവാണ്​ കാണിക്കുന്നത്​. 816 പേർക്ക്​ മാത്രമാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 996 പേർ സുഖം പ്രാപിച്ചു. 27 പേർ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി മരണത്തിന്​ കീഴടങ്ങി.

രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,17,486 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,92,510 ഉം ആയി. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3956 ആയി ഉയർന്നു​.

നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 21,020 ആണ്​. ഇവരിൽ 1523 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക്​ 92.5 ശതമാനമായി. മരണനിരക്ക്​ 1.2 ശതമാനമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi covid​Covid 19
Next Story