ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗം ബാധിച്ചവരിൽ എട്ട് പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,719 ആയി. ബുധനാഴ്ച 783 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
417 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,952 ആയി. ഇവരിൽ 3,81,189 പേർക്ക് രോഗം ഭേദമായി. വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 7,044 ആയി. ഇവരിൽ 852 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 341, മക്ക 142, കിഴക്കൻ പ്രവിശ്യ 131, അസീർ 30, മദീന 25, അൽ ഖസീം 22, ഹാഇൽ 22, തബൂക്ക് 18, ജീസാൻ 17, നജ്റാൻ 10, അൽജൗഫ് 9, വടക്കൻ അതിർത്തി മേഖല 9, അൽബാഹ 7.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.