ദമ്മാം: പ്രവാസി സാഹിത്യോത്സവ് സൗദി ഈസ്റ്റ് നാഷനൽ മത്സരം വെള്ളിയാഴ്ച ദമ്മാമിൽ അരങ്ങേറും. യൂനിറ്റ്, സെക്ടർ, സോൺ തുടങ്ങി മൂന്ന് തലങ്ങളിൽ മത്സരിച്ച് വിജയിച്ച പ്രതിഭകളാണ് ദേശീയ ഗ്രാൻറ് ഫിനാലെയിൽ മാറ്റുരക്കുന്നത്. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിൽ പ്രസംഗങ്ങളും മദ്ഹ്, മപ്പിളപ്പാട്ട്, അറബിഗാനം, ഉർദുഗാനം, ഖസ്വീദ, ഖവാലി, സൂഫീഗീതം, സംഘഗാനം എന്നിവയും കഥപറയൽ, കവിതാപാരായണം, ദഫ്മുട്ട് തുടങ്ങിയവയുമാണ് പ്രധാന സ്റ്റേജ് മത്സരങ്ങൾ. സ്റ്റേജിതര ഇനങ്ങളിൽ പ്രധാനമായും ഭാഷാകേളി, പെൻസിൽ ഡ്രോയിങ്, ജലച്ചായം, കഥ-കവിത രചനകൾ, ഹൈക്കു, സ്പെല്ലിങ് ബീ, പ്രബന്ധം, സോഷ്യൽ ട്വീറ്റ്, കാലിഗ്രഫി, സ്പോട്ട് മാഗസിൻ, മാഗസിൻ ഡിസൈൻ എന്നിവയാണ്.
16 ലോകരാജ്യങ്ങളിൽ ശ്രേണീബന്ധിതമായി സാഹിത്യോത്സവുകൾ അരങ്ങേറുന്നുണ്ട്. തിരുവനന്തപുരത്ത് സമാപിച്ച കേരള സാഹിത്യോത്സവിൽ രണ്ടര ലക്ഷം കുടുംബ യൂനിറ്റുകൾ പങ്കാളികളായിരുന്നു. നാഷനൽ മത്സരാർഥികളല്ലാത്ത കുടുംബിനികൾക്കും വിദ്യാർഥിനികൾക്കുമായി ക്രാഫ്റ്റ് ഡിസൈനിങ്, അറബിക് കാലിഗ്രഫി, മലയാള പ്രബന്ധം തുടങ്ങിയ പൊതുമത്സരങ്ങളും സാഹിത്യോത്സവ് വേദിയിൽ സംഘടിപ്പിക്കുന്നുണ്ട്. സാഹിത്യോത്സവ് രാവിലെ ഏഴിന് ഐ.സി.എഫ് ഇൻറർനാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്യും.
രിസാല സ്റ്റഡി സർക്കിൾ നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വഫ്വാൻ, അഷ്റഫ് പട്ടുവം, അബ്ദുൽ ബാരി നദ്വി, ശംസുദ്ദീൻ സഅദി, മുഹമ്മദ് കുഞ്ഞി അമാനി, സിദ്ദീഖ് ഇർഫാനി, അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, സിറാജ് വേങ്ങര എന്നിവർ സംബന്ധിക്കും. പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ, കാമ്പസ് വിഭാഗങ്ങൾ അഞ്ച് വേദികളിലായി 90 ഇനങ്ങളിൽ മത്സരിക്കും. റിയാദ് സിറ്റി, റിയാദ് നോർത്ത്, ഖസീം, ഹാഇൽ, അൽ ജൗഫ്, അൽഅഹ്സ, ദമ്മാം, അൽഖോബാർ, ജുബൈൽ എന്നിങ്ങനെ ഒമ്പത് സോണുകൾ തമ്മിലാണ് മത്സരം. ഉച്ചക്കു ശേഷം ‘യുവതയുടെ സംവേദന ക്ഷമത, രാഷ്ട്രീയ പ്രവാസത്തിെൻറ സാധ്യത’ എന്ന വിഷയത്തിൽ സംവാദം നടക്കും.
പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ സംഗമം ഉദ്ഘാടനം ചെയ്യും. ഇസ്ലാമിക് പ്രബ്ലിഷിങ് ബ്യൂറോ ഡയറക്ടർ മജീദ് അരിയല്ലൂർ, പ്രവാസി രിസാല മുൻ എക്സിക്യൂട്ടിവ് എഡിറ്റർ ടി.എ. അലി അക്ബർ എന്നിവർ സംബന്ധിക്കും. വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.ഇ.എൻ ഉദ്ഘാടനം ചെയ്യും. നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി അധ്യക്ഷത വഹിക്കും. ടി.എ. അലി അക്ബർ മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, കവി സുനിൽ കൃഷ്ണൻ, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, പൊതുപ്രവർത്തകരായ ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, പ്രദീപ് കൊട്ടിയം, ആൽബിൻ ജോസഫ്, നിസാർ കാട്ടിൽ എന്നിവർ സംസാരിക്കും. ജാബിറലി പത്തനാപുരം, മലിക് മഖ്ബൂൽ, നാസ് വക്കം, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സുനിൽ പീറ്റർ, സുബൈർ ഉദിനൂർ, നൗഷാദ് മണ്ണാർക്കാട് എന്നിവർ സംബന്ധിക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഈ വർഷത്തെ സാഹിത്യോത്സവിലെ കലാപ്രതിഭ, സർഗപ്രതിഭ എന്നിവരെ പ്രഖ്യാപിക്കും. ശേഷം മത്സരത്തിൽ ജേതാക്കളാകുന്ന സോൺ ടീമുകൾ ട്രോഫികൾ ഏറ്റുവാങ്ങും. മജീദ് അരിയല്ലൂർ പ്രതിഭകളെ അഭിവാദ്യം ചെയ്യും. ഹസ്സൻ ഹാജി, അബ്ദുല്ല കാന്തപുരം, അൻവർ കളറോഡ്, അഹ്മദ് തോട്ടട, സലീം ഓലപ്പീടിക, ഡോ. ഉസ്മാൻ, ഡോ. മഹ്മൂദ് മുത്തേടം, കബീർ ചേളാരി, ശഫീഖ് ജൗഹരി, ഖിദ്ർ മുഹമ്മദ്, മുസ്തഫ മുക്കൂട്, മുനീർ തോട്ടട, നൗഷാദ് മുയ്യം, അഷ്റഫ് ചാപ്പനങ്ങാടി എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.