റിയാദ്​: റീഎൻട്രി വിസയിൽ സൗദി അറേബ്യയില്‍ നിന്നും പുറത്തുപോയവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി സൗദി പാസ്​പോർട്ട്​ വിഭാഗം (ജവാസത്ത്​). ഇൗ മാസം റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നവരുടെ ഇഖാമയാണ്​ ഒരുമാസം കൂടി പുതുക്കുന്നതെന്ന്​ അധികൃതർ ട്വീറ്റ്​ ചെയ്​തു.

സെപ്​റ്റംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമ കാലാവധി സ്വമേധയാ ഒരു മാസം കൂടി ദീര്‍ഘിപ്പിക്കും. കാലാവധി നീട്ടൽ നടപടി ആരംഭിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​െൻറ പ്രത്യേക നിര്‍ദേശ പ്രകാരമാണ്​ നടപടി.

സൗദി മാനവ വിഭവശേഷി മന്ത്രാലയവും നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെൻററും സഹകരിച്ചാണ് നടപടി. നാട്ടില്‍ പോകാനാകാതെ സൗദിയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി കാലാവധിയും ഫൈനല്‍ എക്സിറ്റ് വിസാ കാലാവധിയും ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. നാട്ടില്‍ പോയവരുടെ റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.