നാട്ടിൽ അവധിയിലുള്ളവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി സൗദി ജവാസത്ത്
text_fieldsറിയാദ്: റീഎൻട്രി വിസയിൽ സൗദി അറേബ്യയില്‍ നിന്നും പുറത്തുപോയവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി സൗദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്). ഇൗ മാസം റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നവരുടെ ഇഖാമയാണ് ഒരുമാസം കൂടി പുതുക്കുന്നതെന്ന് അധികൃതർ ട്വീറ്റ് ചെയ്തു.
സെപ്റ്റംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമ കാലാവധി സ്വമേധയാ ഒരു മാസം കൂടി ദീര്‍ഘിപ്പിക്കും. കാലാവധി നീട്ടൽ നടപടി ആരംഭിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടി.
സൗദി മാനവ വിഭവശേഷി മന്ത്രാലയവും നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെൻററും സഹകരിച്ചാണ് നടപടി. നാട്ടില്‍ പോകാനാകാതെ സൗദിയില്‍ കുടുങ്ങിയവരുടെ റീ എന്‍ട്രി കാലാവധിയും ഫൈനല്‍ എക്സിറ്റ് വിസാ കാലാവധിയും ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. നാട്ടില്‍ പോയവരുടെ റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.