സൗ​ദി തു​ർ​ക്കി​യ​ക്ക്​ ന​ൽ​കി​യ ആം​ബു​ല​ൻ​സു​ക​ൾ

തു​ർ​ക്കി​യ​ക്ക് സൗ​ദി; 20 ആം​ബു​ല​ൻ​സു​ക​ൾ ന​ൽ​കി

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ തു​ർ​ക്കി​യ​യി​ലേ​ക്ക് 20 ആം​ബു​ല​ൻ​സു​ക​ൾ സം​ഭാ​വ​ന ചെ​യ്​​തു. കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് സെൻറ​റാ​ണ്​ പൂ​ർ​ണ​മാ​യും സ​ജ്ജീ​ക​രി​ച്ച ആം​ബു​ല​ൻ​സു​ക​ൾ തു​ർ​ക്കി​യ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യ​ത്. തു​ർ​ക്കി​യ​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഈ ​ന​ട​പ​ടി.

തു​ർ​ക്കി​യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ഫ​ഹ​ദ് ബി​ൻ അ​സ​ദ് അ​ബു അ​ൽ​നാ​സ​റി​​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ആം​ബു​ല​ൻ​സു​ക​ളു​ടെ കൈ​മാ​റ്റം. തു​ർ​ക്കി​യ ആ​രോ​ഗ്യ ഉ​പ​മ​ന്ത്രി ഡോ. ​ശു​അ​യ്​​ബ്​ ബെ​റി​ഞ്ചി​യും തു​ർ​ക്കി​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഫോ​റി​ൻ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​സ​ലാ​മി കി​ലി​ച്ച്, കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് സെൻറ​ർ പ്ര​തി​നി​ധി ഖ​ലാ​ഫ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഉ​തൈ​ബി എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ​വ​ർ​ക്ക് ന​ൽ​കി​യ സ​ഹാ​യ​ത്തി​നും മാ​നു​ഷി​ക സ​ഹാ​യ​ത്തി​നും സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും തു​ർ​ക്കി​യ ആ​രോ​ഗ്യ ഉ​പ​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. ദു​രി​ത​ബാ​ധി​ത​രു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​മാ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Saudi for Turkey-20 ambulances were provided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.