ജിദ്ദ: വികസന വഴിയിൽ പടയോട്ടവും സാമൂഹിക പരിഷ്കരണവും നടത്തിയതിനൊപ്പം വെല്ലുവിളികളെ അതിജയിച്ചുമാണ് സൗദി അറേബ്യ 2019 ലൂടെ കടന്നുപോന്നത്. വിഷൻ 2030 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പുകൾക്ക് 2019 സാക്ഷ്യം വഹിച്ചു. അതിൽ ലോകം ശ്രദ്ധിച്ചത് അരാംകോയുടെ ഒാഹരിവിപണിയിലേക്കുള്ള പ്രവേശനമാണ്.
ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ സൗദിയുടെ അഭിമാനമായ അരാംകോ തിളങ്ങിയ വർഷമാണിത്. അരാംകോക്ക് നേരെ യുദ്ധസമാനമായ ആക്രമണം നടന്നതിനു പിന്നാലെയാണ് ഇത് എന്നത് അതിലേറെ ശ്രദ്ധേയമായി. സെപ്റ്റംബര്‍ 14ന് വലിയ തോതിലുള്ള ഭീകരാക്രമണത്തിന് ഇരയായ അരാംകോ കുറഞ്ഞ ദിവസത്തിനുള്ളിൽ എല്ലാം അതിജയിച്ച് പൂർവസ്ഥിതി പ്രാപിച്ചത് ചരിത്രം രേഖപ്പെടുത്തും വിധമായിരുന്നു. സാമൂഹിക പരിഷ്കരണങ്ങളുടേതായിരുന്നു സൗദിക്ക് 2019െൻറ ആദ്യ മാസങ്ങള്‍. കഴിഞ്ഞ ജനുവരി മുതലാണ് ടൂറിസ്റ്റുവിസകളുടെ പിറവി.
എണ്ണേതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിെൻറ സുപ്രധാന നാഴികക്കല്ലാണത്. പരിവര്‍ത്തന പദ്ധതികളാല്‍ ശ്രദ്ധേയമായ മാസങ്ങൾ. ഇതിെൻറ ഭാഗമായി സാമൂഹികനിയമങ്ങളിൽ ഉദാരസമീപനം സ്വീകരിച്ചു. വനിതകൾക്ക് ഒറ്റക്കുതന്നെ സൗദിയിൽ വരാനും സന്ദർശിച്ചു മടങ്ങാനും അനുമതി ലഭിച്ചത് ഇതിെൻറ ഭാഗമാണ്. ഉംറ നിർവഹിക്കാനെത്തുന്നവർക്ക് രാജ്യം മുഴുവൻ സഞ്ചരിക്കാൻ അനുമതി ലഭിച്ചതും കഴിഞ്ഞ വർഷം. സെപ്റ്റംബര്‍ 17നാണ് -ഉംറ- ടൂറിസം വിസ ഫീസുകള്‍ ഏകീകരിച്ച് ഉത്തരവിറങ്ങിയത്. സ്ത്രീകള്‍ക്ക് പുരുഷെൻറ കൂടെ മാത്രമേ വിദേശ യാത്ര പാടുള്ളൂ എന്ന നിയമം ആഗസ്റ്റ് 20 ന് എടുത്തു കളഞ്ഞു. ലോക മനുഷ്യാവകാശ സംഘടനകളുടെയും സ്ത്രീകളുടെയും ആവശ്യവും ഇൗ ഘട്ടത്തിൽ പരിഗണിച്ചു. സൗദി വനിതകൾക്ക് രക്ഷകർത്താവിെൻറ അനുമതി കൂടാതെ പാസ്പോർട്ടിന് അപേക്ഷിക്കാവുന്ന നിയമം വന്നതും 2019 ലെ ശ്രദ്ധേയമായ സാമൂഹികമാറ്റമായി. സീസൺ ഫെസ്റ്റിവലുകളാൽ വർണാഭമായിരുന്നു സൗദിയുടെ 219.
ജിദ്ദ സീസൺ, റിയാദ് സീസൺ എന്നിവ ആഗോളതലത്തിൽ സൗദിയുടെ സാംസ്കാരിക യശസ്സുയർത്തി. 2019ലെ റിയാദ് ആഗോളനിക്ഷേപക സംഗമവും മുൻവർഷത്തെക്കാൾ ശ്രദ്ധേയമായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഗമത്തിൽ പെങ്കടുത്തു. നിയോം, ഖ്വിദ്ദിയ്യ തുടങ്ങിയ സ്വപ്നപദ്ധതികൾ അതിെൻറ സുപ്രധാനഘട്ടങ്ങൾ പൂർത്തിയാക്കി. അമീർ മുഹമ്മദ് ബിൻ സൽമാൻ മേധാവിയായി ഖ്വിദ്ദിയ്യക്ക് പുതിയ സമിതി നിലവിൽ വന്നു. സെപ്റ്റംബര്‍ 28ന് സല്മാന് രാജാവിെൻറ അംഗരക്ഷകന് അബ്ദുല്‍ അസീസ് അല്‍ ഫഹം സുഹൃത്തി വെടിയേറ്റ് മരിച്ച സംഭവം വലിയ വേദനയായി. രാജാവിെൻറ ഏറ്റവും മികച്ച, അന്താരാഷ്ട്രബഹുമതികളുള്ള അംഗരക്ഷകനായിരുന്നു അദ്ദേഹം. മക്ക മദീന ഹറമുകളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് തുടങ്ങി ഒരു വർഷം പിന്നിടുേമ്പാഴേക്കും ജിദ്ദ സ്റ്റേഷനിലുണ്ടായ വൻ തീപിടിത്തം വലിയ നഷ്ടമാണുണ്ടാക്കിയത്.
സെപ്റ്റംബര്‍ 29ന് ജിദ്ദയിലുണ്ടായ തീപിടിത്തത്തോടെ ട്രെയിന്‍ സര്‍വിസ് രണ്ടു മാസം മുടങ്ങി. യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാര്‍ നവംബര്‍ അഞ്ചിന് ഒപ്പു വെച്ചു. തെക്കന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും തമ്മിലായിരുന്ന കരാർ റിയാദിൽ രൂപം കൊണ്ടത് 2019െൻറ നേട്ടമാണ്. ഹൂതികളുമായി സമാധാന ചര്‍ച്ചകള്‍ക്ക് അത് വലിയ വഴിത്തിരിവായി.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നിരന്തരആക്രമണങ്ങളാണ് സൗദിക്ക് നേരെ യമനിൽനിന്ന് ഉണ്ടായത്. അബ്ഹ, ജീസാൻ വിമാനത്താവളങ്ങൾക്കും സുപ്രധാനകേന്ദ്രങ്ങൾക്കും നേരെ യുദ്ധസമാനമായ ആക്രമണങ്ങളുണ്ടായി. എല്ലാറ്റിനെയും അതിജയിക്കാൻ സൗദി സഖ്യസേനക്ക് സാധിച്ചു. മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് ഡിസംബര്‍ 24നാണ്. മൂന്ന് പ്രതികള്‍ക്ക് 24 വര്‍ഷം തടവും ശിക്ഷ. റിയാദ് ക്രിമിനല്‍ കോടതിയുടേതായിരുന്നു വിധി. അന്താരാഷ്ട്രതലത്തിൽ വിമർശനങ്ങളേറെയുണ്ടായ കേസിൽ കൊലപാതകം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടപ്പോഴേക്കും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി. 97 വര്‍ഷങ്ങള്‍ക്കു ശേഷം സൗദിയില്‍ സൂര്യഗ്രഹണം നേരിട്ട് കാണാനായി എന്നതും ശ്രദ്ധിക്കപ്പെട്ടു. ഡിസംബര്‍ 26നായിരുന്നു സൂര്യഗ്രഹണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.