ആഭ്യന്തര മന്ത്രിയും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്​ച നടത്തി

റിയാദ്​: സൗദി ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ സഊദ്​ ബിൻ നാഇഫും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അ​ജാസ്​ ഖാനും കൂടിക്കാഴ്​ച നടത്തി. റിയാദിൽ ആഭ്യന്തര മന്ത്രിയുടെ ഒാഫീസിലെ സ്വീകരണത്തിനിടയിലാണ്​ ഇരുവരും കൂടിക്കാഴ്​ച നടത്തിയത്​​.

പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്​തു. സ്വീകരണ ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഹിഷാം ബിൻ അബ്​ദുറഹ്​മാൻ അൽഫാലിഹ്, ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Saudi Home Minister and Indian Ambassador held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.