യാംബു: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര നടത്തരുതെന്ന് പൗരന്മാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തരമന്ത്രാലയം.
കോവിഡ് രണ്ടാം തരംഗത്തോടെ വിവിധ രാജ്യങ്ങളിലുണ്ടായ വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹര്യത്തിലാണ് മന്ത്രാലയത്തിൻറ വീണ്ടുമുള്ള മുന്നറിയിപ്പ്. ഇന്ത്യ, പാകിസ്താൻ, അർജൻറീന, ബ്രസീൽ, തുർക്കി, ദക്ഷിണാഫ്രിക്ക, ലബനാൻ, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ ഒമ്പത് രാജ്യങ്ങളിലേക്കാണ് സൗദി ഈ വർഷം ഫെബ്രുവരി മുതൽ വിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽനിന്ന് വരുന്ന വിമാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സൗദി പൗരന്മാരെയും നയതന്ത്രജ്ഞരെയും ആരോഗ്യപ്രവർത്തകരെയും മാത്രമാണ് നിരോധനത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയത്. യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് നിയമം ലംഘിച്ച് സൗദി പൗരന്മാർ യാത്ര നടത്തിയാൽ കനത്ത പിഴചുമത്തുമെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
യാത്രാനിരോധിത രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് നിയമലംഘനം നടത്തിയവർ മടങ്ങിയെത്തിയാൽ മൂന്നുവർഷത്തേക്ക് രാജ്യത്തുനിന്ന് പുറത്തേക്ക് യാത്രാവിലക്ക് ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. യാത്രാവിലക്ക് നീക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നും കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ സുരക്ഷാവിഷയത്തിൽ രാജ്യത്തെ പൗരന്മാരും താമസക്കാരും നല്ല ജാഗ്രത കൈക്കൊള്ളണമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.