അബ്ഹ: യമൻ സമാധാന നീക്കങ്ങൾക്കിടെ വീണ്ടും സൗദി അതിർത്തിപട്ടണത്തിലേക്ക് ഹുതികളുടെ ഡ്രോൺ ആക്രമണ ശ്രമം. അബ്ഹ ലക്ഷ്യമാക്കി പറന്ന ഇറാൻ നിർമിത ഡ്രോൺ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സ് വെടിവെച്ചു വീഴ്ത്തി. ഡ്രോണിെൻറ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഇന്ത്യക്കാരനുൾപെടെ അഞ്ച് പേർക്ക് പരിക്കേറ്റതായി സൗദിസഖ്യസേനാവക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
പരിക്കേറ്റവരിൽ ഒരു വനിതയും ഉൾപെടും. ആറ് വാഹനങ്ങൾക്കും വീടുകൾക്കും കേട്പാട് സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.24 നാണ് ആക്രമണശ്രമം. ഇറാൻ നിർമിതമാണ് ഡ്രോണെന്ന് പരിശോധനയിൽ വ്യക്തമായതായി വക്താവ് പറഞ്ഞു. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് സൗദിയിലേക്ക് ഹൂതികൾ ആക്രമണം നടത്തിയിരിക്കുന്നത്. യു.എൻ സമാധാനചർച്ചയെ തുടർന്ന് ഹൂതികൾ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.