സൗദി-ഇന്ത്യ സാംസ്‌കാരികോത്സവം വന്‍വിജയമാക്കും – ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ്

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) ജിദ്ദയിൽ സംഘടിപ്പിക്കുന്ന സൗദി-ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ ഒന്ന് വന്‍വിജയമാക്കുന്നതിന് ജി.ജി.ഐ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. 'അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ' എന്ന ശീര്‍ഷകത്തില്‍ ജനുവരി 19ന് വൈകീട്ട് ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് സാംസ്‌കാരികോത്സവം നടക്കുക. ഫെസ്റ്റിവൽ വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതിക്ക് പ്രസിഡന്റ് ഹസന്‍ ചെറൂപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറൽ ബോഡി യോഗം രൂപം നല്‍കി.

ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും സെക്രട്ടറി കബീര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.ടി അബൂബക്കര്‍ ഉപസംഹാരം നടത്തി.

സംഘാടകസമിതി ഭാരവാഹികള്‍: ഹസന്‍ ചെറൂപ്പ (ചെയര്‍മാന്‍), ഇസ്ഹാഖ് പൂണ്ടോളി (ഡയറക്ടര്‍), സക്കരിയാ ബിലാദി (ഇവന്റ് കണ്‍വീനര്‍), കബീര്‍ കൊണ്ടോട്ടി (ചീഫ് കോർഡിനേറ്റര്‍). നൗഫല്‍ പാലക്കോത്ത്, ജലീല്‍ കണ്ണമംഗലം, റഹ്‌മത്ത് ആലുങ്ങല്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോർഡിനേറ്റര്‍മാർ). അംഗങ്ങൾ: അരുവി മോങ്ങം, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, ചെറിയ മുഹമ്മദ് ആലുങ്ങൽ, ആയിഷാ റുഖ്‌സാന ടീച്ചര്‍, ജെസ്സി ടീച്ചര്‍, നാസിറ സുൽഫിക്കർ.

സബ് കമ്മിറ്റി ഭാരവാഹികള്‍: ഡോക്യുമെന്ററി: സാദിഖലി തുവ്വൂര്‍ (കോർഡിനേറ്റര്‍), പി.വി ഹസന്‍ സിദ്ദീഖ് ബാബു (ഓവര്‍സീസ് കോർഡിനേറ്റര്‍). അംഗങ്ങള്‍: പി.എം മുര്‍ത്തദ, ശിഫാസ്, മുബഷിർ, ഷിബ്‌ന ബക്കര്‍. സാമ്പത്തികം: അബു കട്ടുപ്പാറ (കോർഡിനേറ്റർ), അസീം സീഷാന്‍, സക്കരിയ ബിലാദി, ഹഷീര്‍. റിസപ്ഷന്‍: കെ.ടി അബൂബക്കര്‍ (കോർഡിനേറ്റർ), അംഗങ്ങൾ: മീര്‍ ഗസന്‍ഫര്‍ സകി, എ.എം അബ്ദുല്ലക്കുട്ടി, ഹുസൈന്‍ കരിങ്കറ, ജുവൈരിയ ടീച്ചര്‍, റഹ്‌മത്ത് ടീച്ചര്‍, ഫാത്തിമ തസ്‌നി ടീച്ചര്‍, നുജൈബ ഹസന്‍. മീഡിയ ആൻഡ് പബ്ലിസിറ്റി: ഇബ്രാഹിം ശംനാട് (കോർഡിനേറ്റര്‍), അംഗങ്ങൾ: എം.സി മനാഫ്, ഗഫൂര്‍ കൊണ്ടോട്ടി. ലോജിസ്റ്റിക്‌സ്: നജീബ് പാലക്കോത്ത് (കോർഡിനേറ്റർ). അംഗങ്ങള്‍: എ.പി.എ ഗഫൂര്‍, നൗഷാദ് താഴത്തെവീട്ടില്‍, അഷ്‌റഫ് പട്ടത്തില്‍, ഷബ്‌ന കബീര്‍. വളണ്ടിയേഴ്‌സ്: മന്‍സൂര്‍ വണ്ടൂര്‍ (കോർഡിനേറ്റർ), അംഗങ്ങള്‍: സുബൈര്‍ വാഴക്കാട്, റുഫ്‌ന ശിഫാസ്.

Tags:    
News Summary - Saudi-India cultural festival to be a huge success – Good Will Global Initiative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.