ജിദ്ദ: ‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ തലത്തിൽ ത്രൈമാസ കാമ്പയിൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 മുതൽ 2025 ജനുവരി 15 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രചാരണ പരിപാടികൾക്ക് രൂപം കൊടുത്തതായി കാമ്പയിൻ ദേശിയ സംഘാടക സമിതി അറിയിച്ചു.
സൗഹൃദ സദസ്സ്, പ്രവർത്തക സംഗമം, യൂത്ത് മീറ്റ്, വനിത സംഗമം, സോഷ്യൽ മീഡിയ ബോധവത്കരണ പരിപാടി, ബഹുജന സംഗമം, ടീൻസ് മീറ്റ്, മതസൗഹാർദ സംഗമം, പാരന്റ്സ് മീറ്റ് തുടങ്ങിയ പരിപാടികളാണ് കാമ്പയിൻ കാലയളവിൽ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സംഘാടക സമിതി അറിയിച്ചു. കാമ്പയിൻ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. വെള്ളിയാഴ്ച റിയാദിൽ ദേശീയതലത്തിലുള്ള ഉദ്ഘാടന ചടങ്ങ് നടക്കും. ഉച്ചക്ക് ഒന്ന് മുതൽ റിയാദിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഭാവാഹികൾ: ഫാറൂഖ് സ്വലാഹി ജിസാൻ (ചെയ.), ജരീർ വേങ്ങര ജിദ്ദ (ജന. കൺ.), യൂസുഫ് കൊടിഞ്ഞി (കൺ.), സിറാജുദ്ദീൻ തയ്യിൽ റിയാദ് (ഫൈനാൻസ്), ഷാജഹാൻ ചളവറ റിയാദ് (പ്രോഗ്രാം കൺ.), അസ്കർ ഒതായി ബുറൈദ (അസി. കൺ.), സലിം കടലുണ്ടി ജുബൈൽ (പബ്ലിസിറ്റി കൺ.), സലാഹ് കാരാടൻ ജിദ്ദ, സലിം കാരക്കുന്നത്ത് മക്ക, പി.കെ. ജമാൽ ദമ്മാം, അബ്ദുൽ സത്താർ ജുബൈൽ, ആശിഖ് ബുറൈദ, നസീർ അൽ ഖോബാർ, ബാവ താമരശ്ശേരി അൽ അഹ്സ്സ (ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ), ഹകീം റിയാദ്, ശക്കീൽ ബാബു ജിദ്ദ, വഹാബ് ജുബൈൽ, എം.വി.എം. നൗഷാദ് ദമ്മാം, ഉബൈദ് കക്കോവ് അൽ ഖോബാർ (പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ), അബ്ദുൽ ജബ്ബാർ റിയാദ്, അൻഷദ് കാവിൽ ദമ്മാം, ജൈസൽ അബ്ദുറഹ്മാൻ ജിദ്ദ, ഷിബു അബ്ദുൽ മജീദ്, ഷുക്കൂർ മൂസ ജുബൈൽ (പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.