യാംബു: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി തുടക്കമിട്ടു. ‘മതേതര ജനാധിപത്യ ശാക്തീകരണത്തിന് ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റുക’ എന്ന ശീർഷകത്തിൽ നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഔപചാരിക ഉദ്ഘാടനവും മുഖ്യപ്രഭാഷണവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം നിർവഹിച്ചു. ഭരണഘടന അനുശാസിക്കുന്ന അർഥത്തിലുള്ള ‘ഇന്ത്യ’ എന്ന ആശയത്തെ സംരക്ഷിക്കാനും തീവ്രഹിന്ദുത്വത്തെ തളക്കാനും കിട്ടുന്ന അവസരമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പെന്നും ഭരണഘടനാപരമായ അസ്തിത്വവും മൗലികസ്വാഭാവവും പരിരക്ഷിക്കാൻ എല്ലാവരുടെയും കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യാംബു കെ.എം.സി.സി ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ശങ്കർ എളങ്കൂർ, കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ ഉസ്മാൻ അലി പാലത്തിങ്ങൽ, സുലൈമാൻ മാളിയേക്കൽ, സെക്രട്ടറി സമദ് പട്ടനിൽ, ഒ.ഐ.സി.സി യാംബു പ്രസിഡൻറ് സിദ്ദീഖുൽ അക്ബർ, കെ.എം.സി.സി റാബിഖ് പ്രസിഡൻറ് ഗഫൂർ ചേലേമ്പ്ര എന്നിവർ സംസാരിച്ചു.
വിവിധ പ്രവാസി സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അസ്കർ വണ്ടൂർ, സലീം വേങ്ങര, ഡോ. ശഫീഖ് ഹുസൈൻ ഹുദവി, സഫീൽ കടന്നമണ്ണ, അനീസുദ്ദീൻ ചെറുകുളമ്പ്, നിയാസ് യൂസുഫ്, അബ്ബാസ് മുസ്ലിയാരങ്ങാടി എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയും തെരഞ്ഞെടുപ്പ് ഉപസമിതി ജനറൽ കൺവീനറുമായ നാസർ വെളിയങ്കോട് സ്വാഗതവും യാംബു കെ.എം.സി.സി പ്രസിഡൻറ് നാസർ നടുവിൽ നന്ദിയും പറഞ്ഞു. മുഹമ്മദ് റസിൻ ഖിറാഅത്ത് നടത്തി. അബ്ദുൽ കരീം പുഴക്കാട്ടിരി, മുസ്തഫ മൊറയൂർ, അയ്യൂബ് എടരിക്കോട്, സിറാജ് മുസ്ലിയാരകത്ത്, അബ്ദുറഹീം കരുവൻതിരുത്തി, ഷറഫു പാലേരി, അഷ്റഫ് കല്ലിൽ, അലിയാർ മണ്ണൂർ, അബ്ദുറസാഖ് നമ്പ്രം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.