മക്ക: സൗദി കെ.എം.സി.സിയുടെ ഈ വർഷത്തെ പ്രവാസി ക്ഷേമ പുരസ്കാരം മക്കയിലെ സാമൂഹികപ്രവ ർത്തകൻ മുജീബ് പൂക്കോട്ടൂരിന്. ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനം, പ്രവാസികളുടെ മ രണാനന്തര നടപടികൾ പൂർത്തിയാക്കാൻ നടത്തുന്ന ശ്രദ്ധേയമായ ഇടപെടൽ എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് കമ്മിറ്റി അറിയിച്ചു. 13ന് വ്യാഴാഴ്ച രാത്രി 10 മണിക്ക് മക്കയിലെ ഫലസ്തീൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പുരസ്കാരം കൈമാറും.
ചടങ്ങിൽ സൗദിയിലെ വ്യവസായ പ്രമുഖരും നേതാക്കളും സംബന്ധിക്കും. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനും മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ മുജീബ് 1990ലാണ് സൗദിയിലെത്തിയത്. മൂന്ന് പതിറ്റാണ്ടിനിടയിൽ 2000ത്തിലധികം മൃതദേഹങ്ങൾ മക്കയിൽ ഖബറടക്കാനുള്ള നിയമ നടപടികളാണ് ഇദ്ദേഹം പൂർത്തിയാക്കിയത്. മലപ്പുറം പൂക്കോട്ടൂർ കറുത്തേടത്ത് അഹമ്മദിെൻറയും മന്നേത്തൊടി ഫാത്തിമയുടെയും മകനാണ്.
നേരത്തേ സൗദി ഹെൽത്ത് ഡിപ്പാർട്മെൻറ്, ഇന്ത്യൻ എംബസി, മക്കയിലെ വിവിധ ആശുപത്രികൾ, മയ്യിത്ത് പരിപാലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആദരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.