കേരള പുനർനിർമിതിയിൽ പ്രവാസികളെ പങ്കാളികളാക്കണം - െഎ.-എം.സി.സി

മദീന: പ്രളയാനന്തര കേരള പുനർനിർമിതിയിൽ പ്രവാസികളെ പങ്കാളികളാക്കി തിരിച്ചുപോക്കി​​െൻറ പ്രതിസന്ധി തരണം ചെയ്യണമെന്ന്​ മദീനയിൽ ചേർന്ന സൗദി ഐ.എം.സി.സി ദേശീയ സമിതി യോഗം ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷനൽ ലീഗ്കേരള സംസ്ഥാന പ്രസിഡൻറും കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷൻ ചെയർമാനുമായ പ്രഫ.എ.പി അബ്്ദുൽ വഹാബ് യോഗം ഉദ്‌ഘാടനം ചെയ്തു. കെ.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. സൗദി ഐ.എം.സി.സി ലോഗോ എ. പി അബ്്ദുൽ വഹാബ് എ.എം അബ്്ദുല്ലക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ജി.സി.സി കമ്മറ്റി ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ്‌ മംഗലാപുരം മുഖ്യപ്രഭാഷണം നടത്തി.


സജ്ജാദ്സാഹിർ പ്രമേയം അവതരിപ്പിച്ചു. അബ്്ദുറഹ്​മാൻ കാളമ്പ്രാട്ടിൽ, നാസർ കുറുമാത്തൂർ, മൻസൂർ വണ്ടൂർ, കരീം മൗലവി കട്ടിപ്പാറ തുടങ്ങിയവർ സംസാരിച്ചു. ചൊക്ലി മുഹമ്മദ് ഹാജി (അൽ ഖസീം), മൊയ്‌തീൻഹാജി തിരൂരങ്ങാടി, നൗഷാദ് മാര്യാട് (മക്ക), ടികെ റഷീദ് തൃക്കരിപ്പൂർ (റിയാദ്), എ.പി അബ്​ദുൽ ഗഫൂർ (ജിദ്ദ), അബ്​ദുറഹ്​മാൻ ഹാജി കണ്ണൂർ (അസീർ), റാഷിദ്കോട്ടപ്പുറം (ദമ്മാം), അബ്​ദുൽ ലത്തീഫ്കൊണ്ടാടൻ (മദീന), സി.കെ അഷ്‌റഫ്കൊടുവള്ളി, ഹനീഫ പേരിശ്ശേരി (യാമ്പു), കെ.കെ റഷീദ് പുന്നാട് (ഹാഇൽ), ഖലീൽചട്ടഞ്ചാൽ (അൽഖോബാർ), നവാഫ് ഓ.സി. (ജുബൈൽ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മുഫീദ് കൂരിയാടൻ സ്വാഗതവും യൂനുസ്​ സലിം നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi kmcc-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.