ജി20 ടൂറിസം മന്ത്രിമാരും ട്രാവൽ കമ്പനികളുടെ സി.ഇ.ഒമാരും സ്വകാര്യ മേഖലയിലെ പ്രമുഖ സംരംഭകരും പ​െങ്കടുത്ത യോഗത്തിൽ സൗദി ടൂറിസം മന്ത്രി അഹമ്മദ്​ അൽഖത്തീബ്​ സംസാരിക്കുന്നു

ടൂറിസം പുനരുജ്ജീവനത്തിന്​ സൗദിയുടെ നേതൃപരമായ പങ്ക്​; ലോക ടൂറിസം സംഘടനയുടെ അഭിനന്ദനം

ജിദ്ദ: ആഗോളതലത്തിൽ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന്​ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക് ​െഎക്യരാഷ്​ട്ര സഭയുടെ കീഴിലുള്ള​ വേൾഡ്​ ട്രാവൽ ആൻഡ്​​ ടൂറിസം കൗൺസിലി​െൻറ അഭിനന്ദനം. ജി20 ടൂറിസം മന്ത്രിമാരും ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ കമ്പനികളുടെ 45ലധികം സി.ഇ.ഒമാരും സ്വകാര്യ മേഖലയിലെ പ്രമുഖ സംരംഭകരും പ​െങ്കടുത്ത യോഗമാണ്​ ആഗോളതലത്തിൽ പ്രാദേശിക ടൂറിസം ​രംഗത്തെ സൗദി അറേബ്യയുടെ പിന്തുണയെ അഭിനന്ദിച്ചത്​. ആഗോള ട്രാവൽ, ടൂറിസം രംഗത്തി​െൻറ പുനരുജ്ജീവനത്തിന്​ ശക്തമായ പദ്ധതി ആവിഷ്​കരിക്കുന്നതിന്​ ലോക ടൂറിസം സംഘടനയുടെ സഹകരണം ഉണ്ടാവേണ്ടതുണ്ടെന്ന്​ സൗദി അറേബ്യ അഭ്യർഥിച്ചു.

100​ ദശലക്ഷം തൊഴിൽ വീണ്ടെടുക്കുന്നതിനുള്ള പദ്ധതി വേൾഡ്​ ടൂറിസം ആൻഡ്​​ ട്രാവൽ കൗൺസിൽ അവതരിപ്പിച്ചു. അന്താരാഷ്​ട്ര യാത്രകൾ പുനരാരംഭിക്കാനും പൊതുസ്വകാര്യ സഹകരണത്തിലൂടെ വീണ്ടെടുക്കൽ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണിത്​. ആദ്യമായാണ് ജി20 രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരും ലോകത്തെ പ്രമുഖ ട്രാവൽ, ടൂറിസം കമ്പനികളുടെ​ ഇത്രയുമധികം സി.ഇ.ഒമാരും ഒരു ചടങ്ങിൽ പ​​െങ്കടുക്കുന്നത്​. അയാട്ട, ​െഎ.സി.എ.ഒ തുടങ്ങിയ അന്താരാഷ്​ട്ര സംഘടനകൾ യോഗത്തിൽ പ​െങ്കടുത്തതിലുൾപ്പെടും. സൗദിയിലെ പ്രമുഖ കമ്പനികളായ ദറഇയ ഗേറ്റ്​ ​െഡവലപ്​മെൻറ്​ അതോറിറ്റി, ​ഫ്ലൈനാസ്​, അമാല, അകാലാത്ത്​, റിയാദ്​ എയർപോർട്ട്​, അൽഉല റോയൽ കമീഷൻ, അരാംകോ, ദുർ ഹോസ്​പിറ്റാലിറ്റി, റെഡ്​സീ കമ്പനി, സൗദി എയർലൈൻസ്​, നിയോം, സീറാ ഗ്രൂപ്​​, കിങ്​ഡം ​​ഹോൾഡിങ്​ എന്നിവയും പ​െങ്കടുത്തു. ടൂറിസം ട്രാവൽ മേഖലയുമായി ബന്ധപ്പെട്ട്​ വിമാനയാത്ര പുനരാരംഭിക്കൽ, അന്താരാഷ്​ട്ര ടെസ്​റ്റിങ്​ പ്രോ​േട്ടാ​േകാൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്​തു.

100 ദശലക്ഷം തൊഴിലവസരങ്ങൾ ആഗോളതലത്തിൽ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി അഭൂതപൂർവമായൊരു സംരംഭമാണെന്ന്​ ടൂറിസം ട്രാവൽ കൗൺസിൽ പ്രസിഡൻറ്​ ഗ്ലോറിയ ഗവേര പറഞ്ഞു.​ ചരിത്രപരമായ നാഴികക്കല്ലിനു​ പിന്നിലെ ചാലകശക്തിയായ സൗദി അറേബ്യയോടും പ്രത്യേകിച്ച്​ കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനോടും ടൂറിസം മന്ത്രി അഹമ്മദ്​ അൽഖത്തീബിനോടും നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു.​ യാത്ര, ടൂറിസത്തിന്​ സൗദി ഭരണകൂടം നൽകിവരുന്ന നിരന്തരമായ പിന്തുണയും പ്രതിബദ്ധതയും വലുതാണ്​. കോവിഡ്​ പ്രതിസന്ധി ദശലക്ഷക്കണക്കിനാളുകളെ ബാധിച്ചിട്ടുണ്ട്​. മികച്ച നേതൃത്വത്തിലൂടെയും സഹകരണത്തിലൂടെയും മാത്രമേ ലോകത്തിന്​ ഇൗ സാഹചര്യത്തെ മറികടക്കാനാകൂ. സൗദി അറേബ്യ അതിവേഗം പ്രധാന ലോക ടൂറിസ്​റ്റ്​ കേന്ദ്രമായി മാറുകയാണ്​.

കഴിഞ്ഞ വാർഷിക സാമ്പത്തിക ഫലപ്രാപ്​തി പഠനറിപ്പോർട്ടിൽ സൗദി അറേബ്യ അതിവേഗം വളരുന്ന രാജ്യമാണെന്ന്​ വ്യക്തമായിട്ടുണ്ട്​​. ഇത്​ സൗദി ഭരണകൂട​ത്തി​െൻറയും ടൂറിസം മന്ത്രിയുടെയും നേട്ടമാണ്​. മികച്ച നേതൃത്വവും കാഴ്​ചപ്പാടും സ്ഥിരതയും വ്യക്തമാക്കുന്നതാണ്​​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.