ടൂറിസം പുനരുജ്ജീവനത്തിന് സൗദിയുടെ നേതൃപരമായ പങ്ക്; ലോക ടൂറിസം സംഘടനയുടെ അഭിനന്ദനം
text_fieldsജിദ്ദ: ആഗോളതലത്തിൽ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക് െഎക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിെൻറ അഭിനന്ദനം. ജി20 ടൂറിസം മന്ത്രിമാരും ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ കമ്പനികളുടെ 45ലധികം സി.ഇ.ഒമാരും സ്വകാര്യ മേഖലയിലെ പ്രമുഖ സംരംഭകരും പെങ്കടുത്ത യോഗമാണ് ആഗോളതലത്തിൽ പ്രാദേശിക ടൂറിസം രംഗത്തെ സൗദി അറേബ്യയുടെ പിന്തുണയെ അഭിനന്ദിച്ചത്. ആഗോള ട്രാവൽ, ടൂറിസം രംഗത്തിെൻറ പുനരുജ്ജീവനത്തിന് ശക്തമായ പദ്ധതി ആവിഷ്കരിക്കുന്നതിന് ലോക ടൂറിസം സംഘടനയുടെ സഹകരണം ഉണ്ടാവേണ്ടതുണ്ടെന്ന് സൗദി അറേബ്യ അഭ്യർഥിച്ചു.
100 ദശലക്ഷം തൊഴിൽ വീണ്ടെടുക്കുന്നതിനുള്ള പദ്ധതി വേൾഡ് ടൂറിസം ആൻഡ് ട്രാവൽ കൗൺസിൽ അവതരിപ്പിച്ചു. അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കാനും പൊതുസ്വകാര്യ സഹകരണത്തിലൂടെ വീണ്ടെടുക്കൽ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണിത്. ആദ്യമായാണ് ജി20 രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരും ലോകത്തെ പ്രമുഖ ട്രാവൽ, ടൂറിസം കമ്പനികളുടെ ഇത്രയുമധികം സി.ഇ.ഒമാരും ഒരു ചടങ്ങിൽ പെങ്കടുക്കുന്നത്. അയാട്ട, െഎ.സി.എ.ഒ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ യോഗത്തിൽ പെങ്കടുത്തതിലുൾപ്പെടും. സൗദിയിലെ പ്രമുഖ കമ്പനികളായ ദറഇയ ഗേറ്റ് െഡവലപ്മെൻറ് അതോറിറ്റി, ഫ്ലൈനാസ്, അമാല, അകാലാത്ത്, റിയാദ് എയർപോർട്ട്, അൽഉല റോയൽ കമീഷൻ, അരാംകോ, ദുർ ഹോസ്പിറ്റാലിറ്റി, റെഡ്സീ കമ്പനി, സൗദി എയർലൈൻസ്, നിയോം, സീറാ ഗ്രൂപ്, കിങ്ഡം ഹോൾഡിങ് എന്നിവയും പെങ്കടുത്തു. ടൂറിസം ട്രാവൽ മേഖലയുമായി ബന്ധപ്പെട്ട് വിമാനയാത്ര പുനരാരംഭിക്കൽ, അന്താരാഷ്ട്ര ടെസ്റ്റിങ് പ്രോേട്ടാേകാൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്തു.
100 ദശലക്ഷം തൊഴിലവസരങ്ങൾ ആഗോളതലത്തിൽ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി അഭൂതപൂർവമായൊരു സംരംഭമാണെന്ന് ടൂറിസം ട്രാവൽ കൗൺസിൽ പ്രസിഡൻറ് ഗ്ലോറിയ ഗവേര പറഞ്ഞു. ചരിത്രപരമായ നാഴികക്കല്ലിനു പിന്നിലെ ചാലകശക്തിയായ സൗദി അറേബ്യയോടും പ്രത്യേകിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടും ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബിനോടും നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു. യാത്ര, ടൂറിസത്തിന് സൗദി ഭരണകൂടം നൽകിവരുന്ന നിരന്തരമായ പിന്തുണയും പ്രതിബദ്ധതയും വലുതാണ്. കോവിഡ് പ്രതിസന്ധി ദശലക്ഷക്കണക്കിനാളുകളെ ബാധിച്ചിട്ടുണ്ട്. മികച്ച നേതൃത്വത്തിലൂടെയും സഹകരണത്തിലൂടെയും മാത്രമേ ലോകത്തിന് ഇൗ സാഹചര്യത്തെ മറികടക്കാനാകൂ. സൗദി അറേബ്യ അതിവേഗം പ്രധാന ലോക ടൂറിസ്റ്റ് കേന്ദ്രമായി മാറുകയാണ്.
കഴിഞ്ഞ വാർഷിക സാമ്പത്തിക ഫലപ്രാപ്തി പഠനറിപ്പോർട്ടിൽ സൗദി അറേബ്യ അതിവേഗം വളരുന്ന രാജ്യമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് സൗദി ഭരണകൂടത്തിെൻറയും ടൂറിസം മന്ത്രിയുടെയും നേട്ടമാണ്. മികച്ച നേതൃത്വവും കാഴ്ചപ്പാടും സ്ഥിരതയും വ്യക്തമാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.