സൗ​ദി മാ​രി​ടൈം കോ​ൺ​ഗ്ര​സ്​ ദ​മ്മാ​മി​ൽ

ദ​മ്മാം: ക​ട​ൽ​വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക മേ​ഖ​ല​യെ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലൂ​ടെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ സാ​ധ്യ​ത തേ​ടി സൗ​ദി മാ​രി​ടൈം കോ​ൺ​ഗ്ര​സ്. ​ഗ​ൾ​ഫി​ലെ ക​പ്പ​ൽ​വ്യാ​പാ​ര (ഷി​പ്പി​ങ്​ ലോ​ജി​സ്റ്റി​ക്സ്) മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ വി​പ്ല​വം ല​ക്ഷ്യ​മി​ട്ട്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി സെ​പ്റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ ദ​മ്മാ​മി​ൽ ന​ട​ക്കും. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള ഷി​പ്പി​ങ്​ ലോ​ജി​സ്റ്റി​ക്സ് പ​രി​പാ​ടി​യാ​യാ​ണ് കോ​ൺ​ഗ്ര​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഗ​ൾ​ഫ്​ മേ​ഖ​ല​യെ മു​ഴു​വ​ൻ ല​ക്ഷ്യ​മി​ട്ട്​ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​രി​ടൈം കോ​ൺ​ഗ്ര​സി​ൽ ​ആ​ഗോ​ള ഷി​പ്പി​ങ്​​ രം​ഗ​ത്തെ മു​ൻ​നി​ര​ക്കാ​രാ​യ 50ഓ​ളം വി​ദ​ഗ്​​ധ സ്ഥാ​പ​ന​ങ്ങ​ൾ പ​​ങ്കെ​ടു​ക്കും. ഈ ​മേ​ഖ​ല​യി​ലെ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ഇ​ത്ത​രം സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലൂ​ടെ സ്വ​യം ഉ​യ​രാ​ൻ മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കു​ക​യു​മാ​ണ്​ മാ​രി​ടൈം കോ​ൺ​​ഗ്ര​സി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ. സൗ​ദി​യി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള ഷി​പ്പി​ങ്​​ ഇ​വ​ന്‍റാ​വും​ മാ​രി​ടൈം കോ​ൺ​ഗ്ര​സ്​.

ഷി​പ്പി​ങ്​​ മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ സ​മ്പൂ​ർ​ണ​മാ​ക്കു​ന്ന​താ​ണ്​ സ​മ്മേ​ള​നം​ പ്ര​ധാ​ന​മാ​യും ച​ർ​ച്ച​ചെ​യ്യു​ന്ന​ത്. നി​ർ​മി​ത ബു​ദ്ധി​യു​പ​യോ​ഗി​ച്ചു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, പു​തി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി​യു​ള്ള ആ​ശ​യ​വി​നി​മ​യ​വും വി​വ​ര​ശേ​ഖ​ര​ണ​വും, ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ൻ​സ​റു​ക​ൾ തു​ട​ങ്ങി ആ​ധു​നി​ക​വ​ത്​​ക​ര​ണ​ത്തി​ന്‍റെ സ​ർ​വ സാ​ധ്യ​ത​യും ഈ ​മേ​ഖ​ല​ക​ളി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള ശ്ര​മ​മു​ണ്ടാ​വും.

'വി​ഷ​ൻ 2030'ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ബ​ൺ​മു​ക്ത ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും മാ​രി​ടൈം കോ​ൺ​ഗ്ര​സ്​​ ല​ക്ഷ്യം​വെ​ക്കു​ന്നു​ണ്ട്. വ്യ​വ​സാ​യ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ന്ന​തി​ലേ​ക്കു​ള്ള ല​ക്ഷ്യം ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും ഡേ​റ്റ​യും സാ​ങ്കേ​തി​ക​വി​ദ്യ​യും ഈ ​മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​ത്​ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഷി​പ്പി​ങ്​ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ​ എ.​ബി.​എ​സ്​ ക​മ്പ​നി മെ​ന റീ​ജ​ന​ൽ​ ബി​സി​ന​സ്​​ ഡ​വ​ല​പ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ക്രി​സ് ​ഗ്രീ​ൻ​വു​ഡ്​ പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പു​ഷ്​​ടി​പ്പെ​ടു​ത്താ​ൻ സാ​ങ്കേ​തി​ക​വി​ദ്യ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന്​ മാ​രി​ടൈം കോ​ൺ​ഗ്ര​സി​ൽ എ​ത്തു​ന്ന ക​മ്പ​നി​ക​ൾ ച​ർ​ച്ച ചെ​യ്യും.

നി​ല​വി​ലു​ള്ള സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം, പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഈ ​മേ​ഖ​ല​യെ പ​രി​ച​യ​പ്പെ​ടു​ത്താ​നും ബോ​ധ​വ​ത്ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന വി​ദ​ഗ്ധ​രെ​യും നേ​താ​ക്ക​ളെ​യും മാ​രി​ടൈം കോ​ൺ​ഗ്ര​സ്​ പ​​ങ്കെ​ടു​പ്പി​ക്കു​മെ​ന്നും ക്രി​സ് ​ഗ്രീ​ൻ​വു​ഡ്​ പ​റ​ഞ്ഞു. ഡി​ജി​റ്റ​ലൈ​സേ​ഷ​ന്റെ സ​ഹാ​യ​ത്തോ​ടെ നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് എ​ന്താ​ണെ​ന്ന്​ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ടു​ന്ന​ത് മ​റ്റു​ ക​മ്പ​നി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വ്യ​വ​സാ​യ​ത്തി​ന്റെ മൊ​ത്ത​ത്തി​ലു​ള്ള നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും​ചെ​യ്യു​മെ​ന്ന്​ ടി.​ടി.​എം.​എ​സ് ക​മ്പ​നി ഗ​ൾ​ഫ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൾ ഫാ​ൽ പ​റ​ഞ്ഞു.

ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ തു​റ​മു​ഖ നി​ല​വാ​രം ഉ​യ​ർ​ത്തി പ്രാ​ദേ​ശി​ക, ആ​ഗോ​ള വ്യാ​പാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ സൗ​ദി​യു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ് മാ​രി​ടൈം കോ​ൺ​ഗ്ര​സി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മാ​രി​ടൈം ഇ​വ​ന്റു​ക​ളു​ടെ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ക്രി​സ് മോ​ർ​ലി അ​റി​യി​ച്ചു.

Tags:    
News Summary - Saudi Maritime Congress in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.