റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങളിൽ പങ്കുചേർന്ന് റിയാദിലെ സഫ മക്ക മെഡിക്കൽ സെന്റർ 'അറേബ്യൻ പാട്ടുത്സവം' സംഘടിപ്പിച്ചു. പ്രമുഖ സൗദി ഗായകരായ മുഹമ്മദ് അൽ-അമ്രി, മിസ്ഫർ അൽ-ഖഹ്താനി എന്നിവരുടെ 'വതർ നജദ്' ബാൻഡാണ് പാട്ടുമേള അവതരിപ്പിച്ചത്.
സഫ മക്ക റിക്രിയേഷൻ ക്ലബ്ബിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തിന്റെ 92-ാമത് ദേശീയദിനം ആഘോഷിക്കുമ്പോൾ കലാകാരന്മരെ പ്രോത്സാഹിപ്പിക്കുംവിധം സൗദി ഗവൺമെന്റ് നിരവധി വേദികളാണ് ഒരുക്കിയിട്ടുള്ളതെന്നും അതിൽ പങ്കുചേരാനാണ് അറേബ്യൻ പാട്ടുത്സവം സംഘടിപ്പിച്ചതെന്നും സഫ മക്ക അഡ്മിൻ മാനേജർ ഫഹദ് അൽ-ഉനൈസി പറഞ്ഞു.
ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള പരിവർത്തന പദ്ധതികൾ ലോകശ്രദ്ധ സൗദിയിലേക്ക് തിരിച്ചെന്ന് ചടങ്ങിൽ സംസാരിച്ച ഷാജി അരിപ്ര പറഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും സന്ദർശകരും ഒന്നിച്ച് കേക്ക് മുറിച്ചും മധുരം പങ്കിട്ടും ആഘോഷത്തിന് പൊലിമയേറ്റി.
ഖാലിദ് അൽ-ഉനൈസി, മറം അൽ-ഷറാനി, ഹെല അൽ-അസിനാൻ, യാസർ അൽ-ഖഹ്താനി, ഫവാസ് അൽ-ഹറബി, ബാഷർ അൽ-ഉതൈബി, ഹനാൻ അൽ-ദോസരി, നൂറ അൽ-ഹുസിനാൻ, അഹദ് അൽ-ദോസരി, അബ്ദുല്ല അൽ-നഹ്ദി, മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്‌ണൻ, ഡോ. സെബാസ്റ്റ്യൻ, ഡോ. തമ്പാൻ, ഡോ. അനിൽകുമാർ, ഡോ. ഷാജി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.