റി​യാ​ദ്​ അ​ൽ​യാ​സ്​​മി​ൻ സ്​​കൂ​ളി​ലെ സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം

അ​ൽ​യാ​സ്മി​ൻ സ്കൂ​ളി​ൽ സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം

റി​യാ​ദ്​: സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി അ​ൽ​യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്ര​ത്യേ​ക അ​സം​ബ്ലി ന​ട​ത്തി. ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ​യാ​ണ് അ​സം​ബ്ലി ആ​രം​ഭി​ച്ച​ത്.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ക്ക​ത്ത് പ​ർ​വേ​സ്​ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു. പ്രൈ​മ​റി സെ​ക്ഷ​ൻ ആ​ൻ​ഡ് ഗേ​ൾ​സ് സെ​ക്ഷ​നി​ൽ ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത അ​നൂ​പ്, ബോ​യ്സ് സെ​ക്ഷ​നി​ൽ ഹെ​ഡ്മാ​സ്​​റ്റ​ർ ത​ൻ​വീ​ർ സി​ദ്ദി​ഖി, കെ.​ജി സെ​ക്ഷ​നി​ൽ ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജാ​ദ്, മു​ദീ​റ, ഹാ​ദി​യ, പി.​ആ​ർ.​ഒ. സെ​യ്ന​ബ് തു​ട​ങ്ങി​യ​വ​രും ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു.

കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും സൗ​ദി പാ​ര​മ്പ​ര്യ​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന നി​റ​ങ്ങ​ളോ​ടു​കൂ​ടി​യ വ​സ്ത്ര​ങ്ങ​ളാ​ണ് അ​ണി​ഞ്ഞ​ത്. ഇ​ത് അ​സം​ബ്ലി​ക്കും തു​ട​ർ​ന്ന് ന​ട​ത്തി​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും മാ​റ്റു​കൂ​ട്ടി. പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​സ്മ​യ​ക​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. അ​തി​മ​നോ​ഹ​ര​മാ​യ അ​റ​ബി​ക് ഗ്രൂ​പ് ഡാ​ൻ​സ്, സം​ഗീ​തം, ലൈ​വ് ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​സം​ബ്ലി​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്രം, പാ​ര​മ്പ​ര്യം, നേ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം അ​റി​യാ​നും മ​ന​സ്സി​ലാ​ക്കാ​നും പ്ര​ത്യേ​ക അ​സം​ബ്ലി​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞു. സൗ​ദി ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക അ​സം​ബ്ലി വി​ദ്യാ​ർ​ഥി​ക​ൾ സൗ​ദി ദേ​ശീ​യ ഗാ​ന​വും തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ച​തോ​ടെ അ​വ​സാ​നി​ച്ചു.

Tags:    
News Summary - Saudi National Day Celebration at Alyasmin School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.