ജിദ്ദ: സൗദി അറേബ്യയുടെ 93ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുന്ന എയർ ഷോകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു. രാജ്യത്തുടനീളം സൗദി എയർഫോഴ്സിെൻറ വ്യോമാഭ്യാസം നടക്കും. എയർഷോകൾ നടക്കുന്ന തീയതികളും സ്ഥലവും പ്രതിരോധ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. റിയാദ്, ജിദ്ദ, ദഹ്റാൻ, ദമ്മാം, അൽജൗഫ്, ജുബൈൽ, അൽഅഹ്സ, ത്വാഇഫ്, അൽബാഹ, തബൂക്ക്, അബഹ, ഖമീസ് മുശൈത്, അൽഖോബാർ എന്നിങ്ങനെ രാജ്യത്തെ 13 നഗരങ്ങളിലാണ് ആകാശത്ത് വിസ്മയക്കാഴ്ച ഒരുക്കുന്ന എയർഷോ അരങ്ങേറുക.
റോയൽ സൗദി എയർഫോഴ്സിെൻറ ടൈഫൂൺ, എഫ്-15 എസ്, ടൊർണാഡോ, എഫ്-15 സി വിമാനങ്ങൾ എയർ ഷോകളിൽ പങ്കാളികളാകും. ഈ മാസം 18 മുതൽ ഒക്ടോബർ രണ്ടു വരെയുള്ള കാലയളവിൽ വ്യത്യസ്ത തീയതികളിലാണ് വിവിധ നഗരങ്ങളിലെ വ്യോമാഭ്യാസം.
1. 22, 23 തീയതികളിൽ വൈകീട്ട് 4.30 ന് റിയാദ് അൽഖൈറവാൻ ഡിസ്ട്രിക്റ്റിലെ അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് അവ്വൽ റോഡിനും ഉമ്മു അജ്ലാൻ പാർക്കിനും വടക്കുഭാഗത്ത്.
2. 17 മുതൽ 20 വരെ വൈകീട്ട് അഞ്ചിന് ജിദ്ദയിലെ വാട്ടർഫ്രണ്ടിൽ
3. 26, 27 തീയതികളിൽ വൈകീട്ട് 4.30 ന് ഖോബാർ വാട്ടർഫ്രണ്ടിൽ
4. 18, 19 തീയതികളിൽ വൈകീട്ട് 4.30 ന് ദമ്മാമിലെ ഈസ്റ്റേൺ കോർണിഷിൽ
5. 18, 19 തീയതികളിൽ വൈകീട്ട് 4.30 ന് ജുബൈലിലെ ഫനാതീർ കോർണീഷിൽ
6. 18, 19 തീയതികളിൽ വൈകീട്ട് 5.10 ന് അൽഅഹ്സയിലെ കിങ് അബ്ദുല്ല എൻവയൺമെൻറൽ പാർക്ക്, കിങ് അബ്ദു റോഡ് എന്നിവിടങ്ങളിൽ
7. 18, 19 തീയതികളിൽ വൈകീട്ട് 4.30 ന് അൽഖോബാർ വാട്ടർഫ്രണ്ടിൽ
8. 30ന് വൈകീട്ട് 4.30 ന് ഹഫർ അൽബാത്വിനിൽ ഹാല മാൾ പരിസരത്ത്.
9. 22, 23 തീയതികളിൽ വൈകീട്ട് അഞ്ചിന് ഖമീസ് മുശൈത്തിൽ
10. 22, 23 തീയതികളിൽ വൈകീട്ട് അഞ്ചിന് അബഹയിൽ കിങ് ഖാലിദ് റോഡിലും അൽഫാൻ സ്ട്രീറ്റിലും
11. 22, 23 തീയതികളിൽ വൈകീട്ട് 5.45 ന് തബൂക്കിൽ കിങ് ഫൈസൽ റോഡ് ഭാഗത്തും അമീർ ഫഹദ് ബിൻ സുൽത്താൻ പാർക്കിലും
12. 22, 23 തീയതികളിൽ വൈകീട്ട് 5.30 ന് ത്വാഇഫിൽ അൽറുദഫ്, അൽശിഫ, അൽഹദ പാർക്ക് എന്നിവിടങ്ങളിൽ
13. 22, 23 തീയതികളിൽ വൈകീട്ട് അഞ്ചിന് അൽബാഹയിലെ അമീർ മുഹമ്മദ് ബിൻ സൗദ് പാർക്ക്, റഗദാൻ ഫോറസ്റ്റ് പാർക്ക്, അമീർ ഹുസാം ബിൻ സഉൗദ് പാർക്ക് എന്നിവിടങ്ങളിൽ
14. ഒക്ടോബർ രണ്ടിന് വൈകീട്ട് 4.30 ന് അൽജൗഫിൽ ദുമത് അൽജൻഡൽ തടാകം, അൽജൗഫ് സർവകലാശാല, അൽ-ജൗഫ് എയർ ബേസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.