അബ്​ഖൈഖിൽ മലയാളി ഷോക്കേറ്റ് മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ അബ്ഖൈഖ് ഫദലിയയിൽ മലയാളി ഷോക്കേറ്റ്  മരിച്ചു. കൊല്ലം ജില്ലയിലെ അഞ്ചൽ പനംപട്ട സ്വദേശി പരപ്പാടിയിൽ വീട്ടിൽ ജെയിംസ് ജോൺ (55) ആണ് മരിച്ചത്. ആരാംകോയുടെ സൈറ്റിൽ മിനി സൂപ്പർ മാർക്കറ്റ് നടത്തിവരുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി കടയടച്ച് താമസ സ്ഥലത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ കടയോട് ചേർന്നുള്ള മെയിൻ സ്വിച്ച് ഓഫാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഷീല ജെയിംസ് ആണ് ഭാര്യ. ശിൽപ്പ, ആതിര എന്നിവർ മക്കളാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
 

Tags:    
News Summary - saudi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.