മലയാളി വീട്ടുവേലക്കാരി ദവാദ്മിയിൽ മരിച്ചനിലയിൽ

ബുറൈദ: രണ്ട് മാസം മുമ്പ് സൗദിയിലെത്തിയ മലയാളി വീട്ടുവേലക്കാരയെ ദവാദ്മിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കുറുവിലങ്ങി സ്വദേശിനി മേരി ഡേവിഡ് മാത്യൂവിനെയാണ് (53) താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തെ സംബന്ധിച്ച് സാമൂഹികപ്രവർത്തകൻ ഹുസൈൻ എടരിക്കോട് നടത്തിയ അന്വേഷണത്തിലാണ് ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 
 ഭർത്താവ് ബേബി. മകൻ ബിനു.മകൾ അനു മാത്യു കൊൽക്കത്തയിൽ നഴ്സാണ്. നടപടികൾ പൂറത്തിയാകൻ ദവാദ്മി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്. 

Tags:    
News Summary - saudi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.