ദമ്മാമിലെ കിങ്​ അബ്​ദുൽ അസീസ്​ ​തുറമുഖത്ത്​ എത്തിയ ഖത്തറിൽ നിന്നെത്തിയ വാണിജ്യ കപ്പൽ

സൗദി - ഖത്തർ വാണിജ്യ ഗതാഗതം പുനരാരംഭിച്ചു

ജിദ്ദ: ഉപരോധത്തിന്​ ശേഷം സൗദിക്കും ഖത്തറിനുമിടയിൽ വാണിജ്യ ഗതാഗതം പുനരാരംഭിച്ചു. ഹമദ്​ തുറമുഖത്തു നിന്ന്​ 27 കണ്ടെയ്​നറുകൾ ദമ്മാമിലെ കിങ്​ അബ്​ദുൽ അസീസ്​ ​തുറമുഖത്തെത്തി. ഇൗ മാസം തുടക്കത്തിൽ അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ രൂപപ്പെട്ട കരാറി​െൻറ അടിസ്ഥാനത്തിലാണ്​​ ഖത്തറിനുമേലുള്ള ഉപരോധം പിൻവലിച്ചത്​. ​േവ്യാമ, കടൽ, കര പ്രവേശന കവാടങ്ങൾ തുറക്കുകയും ചെയ്​തിരുന്നു.

ഖത്തർ കപ്പലിനെ വരവേൽക്കാൻ തുറമുഖത്ത്​ ഉയർത്തിയ ബാനർ

ഇരുരാജ്യങ്ങളും തമ്മിൽ​ നയത​ന്ത്രബന്ധങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ്​ വാണിജ്യ ഗതാഗതം പുനരാരംഭിച്ചത്​. ഉപരോധം നീക്കിയ തൊട്ടടുത്ത ദിവസം കരമാർഗമുള്ള പ്രവേശന കവാടങ്ങൾ തുറക്കുകയും ഇരുരാജ്യങ്ങൾക്കുമിടയിൽ ഗതാഗതം പുനരാരംഭിക്കുകയും ചെയ്​തിരുന്നു. ദോഹയിൽനിന്ന്​ സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവിസും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വാണിജ്യ ഗതാഗതം തുടങ്ങിയതോടെ ചരക്ക്​ നീക്കം വരും ദിവസങ്ങളിൽ സാധാരണഗതിയിലാകും.

Tags:    
News Summary - Saudi-Qatar resume trade shipping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.