ജിദ്ദ: വിശുദ്ധ കഅ്ബയെ ശനിയാഴ്ച പുതിയ കിസ്വ അണിയിക്കും. സുബ്ഹി നമസ്കാര ശേഷം ഇരുഹറം കാര്യാലയ മേധാവി ഡോ. അ ബ്ദുറഹ്മാൻ അൽ സുദൈസിെൻറ മേൽനോട്ടത്തിലാണ് കിസ്വ മാറ്റൽ ചടങ്ങ് നടക്കുക. കിസ്വ ഫാക്ടറി തൊഴിലാളികളും ടെക്നിഷ്യന്മാരുമായി 160 പേർ ഇതിനായി പ്രവർത്തിക്കും. കഴിഞ്ഞ ജൂലൈ നാലിനാണ് പുതിയ കിസ്വ സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ മുതിർന്ന കഅ്ബ പരിചാരകനായ (സാദിനുൽ കഅ്ബ) ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക് കൈമാറിയത്. ഒരോ വർഷം ദുൽഹജ്ജ് ഒമ്പതിന് അറഫ ദിനത്തിലാണ് കഅ്ബയെ കിസ്വ പുതപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.