ജിദ്ദയിൽനിന്ന്​ കേരളത്തി​േലക്ക്​ കൂടുതൽ വിമാനങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുന്നു

ജിദ്ദ: മലയാളികൾ കൂടതലുള്ള ജിദ്ദയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സർവിസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇൗയാഴ്​ചയിൽ ജിദ്ദയില്‍ നിന്ന് കേരളത്തിലേക്ക് ഒരു വിമാനം പോലും ഷെഡ്യൂൾ ചെയ്​തിട്ടില്ല. റിയാദില്‍ നിന്ന് രണ്ടും ദമ്മാമില്‍ നിന്ന് ഒന്നും സർവിസുണ്ട്​. രോഗികളടക്കം നിരവധി പേര്‍ ഇപ്പോഴും ജിദ്ദ ഉൾപ്പെടുന്ന സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളിൽ ബാക്കിയുണ്ട്. മലബാർ പ്രവാസികൾ കൂടുതലുള്ള സ്ഥലമാണ് പടിഞ്ഞാറന്‍ പ്രവിശ്യ. ഇവിടെ നിന്ന് നിരവധി പേരാണ് എംബസിയിൽ രജിസ്​റ്റർ ചെയ്ത് നാട്ടിൽ പോകാൻ കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്​ച ജിദ്ദയിൽ നിന്ന് ആകെ രണ്ട് വിമാനങ്ങൾ മാത്രമാണ്​ കേരളത്തിലേക്ക് സർവിസ്​ നടത്തിയത്​.

കരിപ്പൂരിലേക്കും കൊച്ചിയിലേക്കും. ആകെ മുന്നൂറോളം ആളുകള്‍ക്ക് മാത്രമാണ് പോകാനായതും. നൂറ്റമ്പതോളം പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുന്ന എ -320 നിയോ ശ്രേണിയില്‍പെട്ട എയര്‍ ക്രാഫ്​റ്റാണ്​ ഇപ്പോർ സർവിസിനായി ഉപയോഗിക്കുന്നത്​. ഇത് അപര്യപ്തമാണെന്നാണ് പൊതുവായ വിലയിരുത്തൽ. ജിദ്ദയെപോലെ നിരവധി പേർ യാത്രചെയ്യാൻ കാത്തിരിക്കുന്ന റൂട്ടുകളിൽ വലിയ വിമാനങ്ങൾ വേണമെന്ന മുറവിളിയും ഉയർന്നിട്ടുണ്ട്. നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും ഇതിന് വേണ്ടി ശ്രമിക്കുകയും എംബസിയിലേക്കും ഡൽഹിയിലേക്കും മന്ത്രിമാർക്കും എം.പിമാർക്കും ഈമെയിലുകൾ അയക്കുകയും ചെയ്​തിട്ടുണ്ട്​. അതിനിടെ എംബസിക്ക് തെറ്റായ വിവരങ്ങൾ നൽകി അനർഹർ യാത്ര ചെയ്യുന്നതായി ആക്ഷേപം പരക്കെ ഉയർന്നിട്ടുണ്ട്.

പോയ രണ്ട് വിമാനത്തിലും അടിയന്തര സാഹചര്യത്തിൽപെടാത്തവരും പോയതായി വിവരമുണ്ട്​. അനര്‍ഹരായ ആളുകള്‍ കടന്ന് കൂടുന്നത് ഗര്‍ഭിണികള്‍, രോഗികള്‍, അടിയന്തിര വൈദ്യസഹായം ആവശ്യമായവര്‍ തുടങ്ങി നിരവധിയാളുകളുടെ യാത്രയെയാണ് പ്രതിസന്ധിയിലാക്കുന്നത്. നിരവധി ഗർഭിണികൾ ഇനിയും യാത്രപോകാൻ കാത്തിരിക്കുന്നവരിൽ ഉണ്ട്. ഗർഭകാലം 30 ആഴ്ചയിൽ കൂടുൽ ആയവരും ഇതിലുണ്ട്. പ്രസവത്തിന് നാട്ടിലെത്താൻ വൈകിയാൽ ഇവിടുത്തെ ഭാരിച്ച ചികിത്സാചെലവും സഹായത്തിന് ആരെയും കിട്ടാൻ സാധ്യതയില്ലാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കും.

മിക്കവരും ബന്ധുക്കളാരും ഇവിടെ ഇല്ലാത്തവരാണ്. ഇനിയുള്ള വിമാനങ്ങളിലെങ്കിലും അനർഹർ കയറിക്കൂടാതിരിക്കാൻ ശ്രദ്ധിക്ക​ണമെന്നാണ്​ സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നത്. അതിനിടെ ചില ട്രാവൽ ഏജൻസികൾ ചേർന്ന്​ കേരളത്തിലേക്ക്​ ചാർട്ടഡ്​ വിമാനം പറത്താനുള്ള ഒരുക്കത്തിലാണ്. യാത്രചെയ്യാൻ താൽപര്യമുള്ളവരുടെ  വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം അവസാനം വിമാനം പറത്താൻ തന്നെ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവർ. എന്നാൽ യാത്രാചെലവ്​ കൂടും. 2,000 നും 2,800 നും ഇടയിൽ ടിക്കറ്റ് ചാർജായേക്കും. ഒരു ഇന്ത്യൻ സ്വകാര്യ വിമാന കമ്പനിയും അടുത്ത ആഴ്ച വിമാനം ചാർട്ട്​ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇതി​​​െൻറ സർക്കുലർ ചില ട്രാവൽ ഏജൻസികൾക്ക്​ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.