ദമ്മാം: മലർവാടി ദമ്മാം ഘടകം ഏപ്രിലിൽ നടത്തിയ ‘അകക്കളരി’മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോക് ഡൗണിൽ കുട്ടികളെ ക്രിയാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ ജൂനിയർ, സബ്ജൂനിയർ, കിഡ്സ് എന്നീ വിഭാഗങ്ങളിലായി നടത്തിയ വാർത്താവതരണം, കൊളാഷ് നിർമാണം, കഥ പറയൽ എന്നീ മത്സരങ്ങളിൽനിരവധി കുട്ടികൾ പങ്കെടുത്തു.
വർത്താവതരണത്തിൽ ഷാമിൽ സുബൈർ, അഥീന ബഷീർ, ഹാവാസ് റസാൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കൊളാഷ് നിർമാണത്തിൽ ഷബീബ് അബ്ദുൽ ഹമീദ്, മനാൽ ആമിന, അസ്വിൻ സാദത്ത്, മുഹമ്മദ് വസീം, കഥ പറയലിൽ ഇഷ്യ സക്കീർ, ഐഷ ഇസ, അഫ്നാൻ മുഹമ്മദ് നജം എന്നിവരും വിജയികളായി. ഓരോ വിഭാഗത്തിലേയും മത്സരാർഥികളുടെ പ്രകടനം മികച്ചതും നിലവാരമുള്ളതും ആയിരുന്നു എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
മികച്ച പ്രകടനങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്നും സമ്മാനവിതരണം കോവിഡ്-19 നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയ ശേഷം നടത്തുമെന്നും മലർവാടി ദമ്മാം സോൺ ടീം ലീഡർ മുഹമ്മദ് റഫീഖ്, കോഒാഡിനേറ്റർമാരായ മെഹ്ബൂബ്, നജ്ല സാദത്ത്, മെൻറർമാരായ ഷൗക്കത്ത്, ശിഫാ അലി, റുക്സാന അഷീൽ, നെബീൽ, സജ്ന സക്കീർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.